ലോസാഞ്ചലസ്: ബീച്ചിൽ ഒരു സുന്ദരി പൂർണ നഗ്നയായി നടന്നാൽ ആരും ശ്രദ്ധിച്ചുപോകും. ഇങ്ങനെ അത്രപേർ ശ്രദ്ധിക്കും എന്നറിയാനുള്ള ഒരു പരീക്ഷണം ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രം നടത്തി. ലോസാഞ്ചലസിലെ വെനീസ് ബീച്ചിലായിരുന്നു പരീക്ഷണം. മുമ്പ് ഡെയ്‌ലി മെയിൽ ബ്രിട്ടനിലെ തെരുവുകളിലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ലോസാഞ്ചലസിലെ ബീച്ചിൽ ക്രിസ്റ്റൽ ഈസ്റ്റ്മാൻ എന്ന 24കാരി മോഡലാണ് ധീരപരീക്ഷണത്തിനു തയാറായത്. അരയിൽ ചെറിയ അടിവസ്ത്രം ക്രിസ്റ്റൽ ധരിച്ചിരുന്നു. എന്നാൽ മുട്ടുവരെ ഇറക്കമുള്ള നിക്കറും അരയ്ക്കു മുകളിൽ ബ്ലൗസും ശരീരത്തിൽ വരച്ചുപിടിപ്പിക്കുകയായിരുന്നു. കണ്ടാൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്നേ തോന്നൂ.

ഒറ്റയടിക്ക് ആളുകളുടെ ശ്രദ്ധ നേടാൻ ക്രിസ്റ്റലിന് ആയില്ല. എന്നാൽ ചിലർ വസ്ത്രം വരച്ചുചേർത്തിരിക്കുന്നതാണെന്നു തിരിച്ചറിയുകയും വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുകയും ചെയ്യുകയുണ്ടായി.

പലർക്കും താൻ നഗ്നയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ക്രിസ്റ്റൽ തന്നെ പറയുന്നു. ഒരു കടയിലെ സ്ത്രീ തന്നെ വിളിച്ച് അകത്തു കയറ്റാൻ നോക്കി. കയ്യിൽ പണം ഇല്ലെന്നു പറഞ്ഞിട്ടും അവർ അകത്തേയ്ക്കു ക്ഷണിച്ചു. താൻ ഒന്നും ധരിച്ചിട്ടില്ലെന്നു പറഞ്ഞിട്ടും ആ സ്ത്രീയ്ക്ക് മനസിലായില്ലെന്ന് ക്രിസ്റ്റൽ കൂട്ടിച്ചേർത്തു.

വസ്ത്രമില്ലാതെ നടക്കുക വളരെ രസമുള്ള കാര്യമാണെന്നും ക്രിസ്റ്റൽ പറയുന്നു. നമ്മൾ മോചിതയാക്കപ്പെട്ടപോലെ തോന്നും. വസ്ത്രമില്ലാതെ നടക്കുന്നത് സുഖകരമാണെങ്കിലും അന്തരീക്ഷത്തിലെ തണുപ്പ് ചെറിയ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ക്രിസ്റ്റൽ പറഞ്ഞു.