- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ ഇടവക ദിനാഘോഷവും വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും
ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഇടവകയുടെ ഇരുപത്തൊന്നാം ദിനാഘോഷങ്ങളും ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും മെയ് 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയ
ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഇടവകയുടെ ഇരുപത്തൊന്നാം ദിനാഘോഷങ്ങളും ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും മെയ് 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും.
എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാപ്രാർത്ഥനയും, വി. ഗീവർഗീസ് സഹദായുടെ നാമത്തിലും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലും മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് അഭി. തിരുമേനി നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും. ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും വിവിധ ആത്മീയ സംഘനടയുടെ യോഗവും നടക്കും.

പത്താംതീയതി രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, 9.45-ന് വി. കുർബാനയും, വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ പ്രത്യേക പ്രാർത്ഥനകളും നടക്കും. തുടർന്ന് നടക്കുന്ന ഇടവക ദിനാഘോഷങ്ങളിൽ തിരുമേനി മുഖ്യാതിഥിയായിരിക്കും. 1994-ൽ ഇടവക ആരംഭിക്കുകയും അതിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുകയും പിന്നീട് ഇടവകയെ ഒരു കത്തീഡ്രൽ ആയി ഉയർത്തുകയും ചെയ്ത കാലം ചെയ്ത അമേരിക്കൻ ഭദ്രാസനത്തിന്റെ സീനിയർ മെത്രാപ്പൊലീത്തയുമായിരുന്ന അഭി. ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയെ യോഗത്തിൽ പ്രത്യേകം അനുസ്മരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നതായി വികാരി ഫാ. ദാനിയേൽ ജോർജ് അറിയിച്ചു. മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ നടക്കുന്ന വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി പരിപാടികൾ സമാപിക്കും.
ആഘോഷങ്ങളുടെ നടത്തിപ്പിനായി മാത്യു ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ്, ഫിലിപ്പ് കുന്നേൽ, ഷിബു മാത്യൂസ്, റേച്ചൽ ജോസഫ്, അലീന, ജിനു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.



