- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇവരെ ധൈര്യമായി വിശ്വസിക്കാം; നിങ്ങളെ പാതി വഴിയിൽ തള്ളിയിട്ട് പോകില്ല; ഇതാ.. സ്പ്ലെൻഡറിനേക്കാൾ വില കുറഞ്ഞ ടൂവീലറുകൾ; കൂടുതൽ അറിയാം..
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹീറോ സ്പ്ലെൻഡർ ബൈക്കിനേക്കാൾ കുറഞ്ഞ വിലയിൽ മികച്ച മൈലേജും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന നിരവധി മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്ടി 2.0 പരിഷ്കാരങ്ങൾക്ക് ശേഷം ഹീറോ സ്പ്ലെൻഡറിന് 73,764 രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ ബജറ്റിൽ ഒരു മികച്ച 100 സിസി ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന നിരവധി ഓപ്ഷനുകൾ നിലവിലുണ്ട്.
ഹീറോ HF ഡീലക്സ്:
സ്പ്ലെൻഡറിന്റെ വിലകുറഞ്ഞ പതിപ്പെന്ന നിലയിൽ ശ്രദ്ധേയമാണ് ഹീറോ HF ഡീലക്സ്. 97.2 സിസി എഞ്ചിനിൽ നിന്ന് 7.91 bhp കരുത്തും 8.05 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഏകദേശം 70 കി.മീ/ലിറ്റർ മൈലേജ് നൽകുന്ന ഈ ബൈക്കിന്റെ എക്സ്-ഷോറൂം വില 58,020 രൂപയാണ്. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന i3S (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട്) സാങ്കേതികവിദ്യയും 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും സുഖപ്രദമായ ഇരിപ്പിടവും ഇതിന്റെ പ്രത്യേകതകളാണ്.
ബജാജ് പ്ലാറ്റിന 100:
മികച്ച സുഖസൗകര്യങ്ങൾക്കും ഉയർന്ന മൈലേജിനും പേരുകേട്ടതാണ് ബജാജ് പ്ലാറ്റിന 100. 102 സിസി എഞ്ചിനിൽ നിന്ന് 7.77 bhp കരുത്തും 8.3 Nm ടോർക്കും ലഭിക്കുന്നു. 70 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇതിന്റെ എക്സ്-ഷോറൂം വില 65,407 രൂപയാണ്. LED DRL, അലോയ് വീലുകൾ, 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. കോമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS) ഉള്ളതും 11 ലിറ്റർ ഇന്ധന ടാങ്കും ദീർഘദൂര യാത്രകൾക്ക് സഹായകമാകും.
ഹോണ്ട ഷൈൻ 100:
സ്പ്ലെൻഡറുമായി നേരിട്ട് മത്സരിക്കുന്ന ഹോണ്ട ഷൈൻ 100, 98.98 സിസി എഞ്ചിനിൽ നിന്ന് 7.38 bhp കരുത്തും 8.05 Nm ടോർക്കും നൽകുന്നു. 55–60 കി.മീ/ലിറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. 63,191 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. കോമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS), അനലോഗ് മീറ്റർ, 9 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. 168 എംഎം ഗ്രൗണ്ട് ക്ലിയറൻസും 786 എംഎം സീറ്റ് ഉയരവും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.
ടിവിഎസ് റേഡിയൻ:
പ്രീമിയം ലുക്കിലും മികച്ച സവിശേഷതകളിലുമായി ശ്രദ്ധ നേടുന്ന ടിവിഎസ് റേഡിയൻ, 109.7 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനിലാണ് എത്തുന്നത്. ഇത് 8.08 bhp കരുത്തും 8.7 Nm ടോർക്കും നൽകുന്നു. ഏകദേശം 69.3 കി.മീ/ലിറ്റർ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. 71,000 രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷതകൾ സ്മാർട്ട് കണക്റ്റിവിറ്റി, ബ്ലൂടൂത്ത് സൗകര്യം, LED DRL, USB ചാർജിംഗ് പോർട്ട് എന്നിവയാണ്.
ബജാജ് സിടി 110X:
ബജാജ് സിടി 110X, 115.45 സിസി എഞ്ചിനിൽ 8.48 bhp കരുത്തും 9.81 Nm ടോർക്കും നൽകുന്നു. 50 കി.മീ/ലിറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇതിന്റെ എക്സ്-ഷോറൂം വില 69,216 രൂപയാണ്. ഓഫ്-റോഡ് റൈഡിംഗിന് അനുയോജ്യമായ ഡിസൈനും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഇതിന്റെ സവിശേഷതയാണ്. ട്യൂബ്ലെസ് ടയറുകൾ, ഡിസ്ക് ബ്രേക്ക്, അലോയ് വീലുകൾ തുടങ്ങിയവയും ഇതിലുണ്ട്.