- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആഹാ..നല്ല രസം..; ഒരു ട്രക്ക് സിമുലേറ്റർ ഗെയിം കളിക്കുന്ന അതെ ഫീൽ..; എവിടെയെങ്കിലും പോയി ഇടിക്കുമെന്ന പേടിയും വേണ്ട; സിമുലേഷൻ ഡ്രൈവിങ് സ്കൂളുമായി കെഎസ്ആർടിസി
മാനന്തവാടി: ഡ്രൈവിങ് പഠിക്കാനും, പഠിച്ചാലും വാഹനം റോഡിലിറക്കാനും ഭയക്കുന്നവർക്ക് ആശ്വാസമേകി കെഎസ്ആർടിസിയുടെ നൂതന ഡ്രൈവിങ് സിമുലേറ്റർ സംവിധാനം. വയനാട് ജില്ലയിലെ ഏക കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ പ്രവർത്തിക്കുന്ന മാനന്തവാടിയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 18 ലക്ഷം രൂപ ചെലവിലാണ് ആധുനിക സിമുലേറ്റർ സ്ഥാപിച്ചിരിക്കുന്നത്.
വാഹനത്തിൽ ഇരിക്കുന്ന അതേ പ്രതീതി നൽകുന്ന സിമുലേറ്ററിൽ, റോഡിലിറങ്ങും മുൻപ് ഡ്രൈവിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കാം. സ്റ്റിയറിംഗ്, ഗിയർ, ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ, ഹാൻഡ്‌ബ്രേക്ക്, ഹോൺ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുള്ള സിമുലേറ്ററിൽ, സ്ക്രീനിലൂടെയുള്ള ദൃശ്യങ്ങൾക്കനുസരിച്ച് വാഹനം മുന്നോട്ട് നീങ്ങുന്നതായി അനുഭവപ്പെടും. പരിശീലനത്തിനിടയിൽ ആവശ്യമായ ശബ്ദ സന്ദേശങ്ങളും ലഭിക്കും. വാഹനത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കി പരിശീലനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു വർഷം മുൻപാണ് മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവിങ് പരിശീലനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയിരുന്നത്. ഇതുവരെ 70 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി ഹെവി ലൈസൻസ് നേടിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹനങ്ങൾക്കുമുള്ള പരിശീലനം ആരംഭിച്ചത്. നിലവിൽ 21 പേർ ഈ വിഭാഗങ്ങളിൽ പരിശീലനം നേടുന്നുണ്ട്.
പേടി കൂടാതെ ഡ്രൈവിങ് പഠിക്കാനുള്ള കെഎസ്ആർടിസിയുടെ ഈ സംരംഭം, ലൈസൻസ് ലഭിക്കാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.കെ. മുസ്തഫ, സി.എ. ഷാജ് എന്നിവർ പരിശീലനം നൽകുന്നു. ടി.കെ. ലിജീഷ് ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.