ന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, 2026ഓടെ താങ്ങാനാവുന്ന വിലയിൽ നാല് പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തും. മഹീന്ദ്ര, കിയ, വിൻഫാസ്റ്റ്, ഹ്യുണ്ടായി എന്നീ കമ്പനികളാണ് ഈ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഇവി വിപണിയിൽ കൂടുതൽ വിലയേറിയ മോഡലുകൾ ലഭ്യമാണെങ്കിലും, ടാറ്റ, എംജി തുടങ്ങിയ കമ്പനികൾ കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി തുടങ്ങിയ കുറഞ്ഞ വിലയിലുള്ള മോഡലുകൾ പുറത്തിറക്കി ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. എന്നിരുന്നാലും, കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഇലക്ട്രിക് ഓപ്ഷനുകൾ പരിമിതമാണ്.

മഹീന്ദ്രയുടെ XUV 3XO ഇവി 2026ൽ വിപണിയിലെത്തും. ഇത് മഹീന്ദ്രയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനമായിരിക്കും. ഏകദേശം 35kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ഇതിലുണ്ടാകും. കിയ സിറോസ് ഇവി 2026ന്റെ തുടക്കത്തിൽ പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ ലഭ്യമായ ഹ്യുണ്ടായ് ഇൻസ്റ്റർ ഇവിയുടെ 42kWh, 49kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിനും ലഭ്യമാകും.

വിൻഫാസ്റ്റ് കമ്പനി ഇന്ത്യയിൽ VF7, VF6 എന്നീ ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് ശേഷം 2026ൽ VF3 കോംപാക്ട് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കും. ആഗോളതലത്തിൽ VF3 രണ്ട് ട്രിമ്മുകളിൽ 18.64kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായാണ് വരുന്നത്. ഹ്യുണ്ടായി ഇൻസ്റ്റർ ഇവി ടാറ്റ പഞ്ച് ഇവിയുടെ എതിരാളിയായാണ് എത്തുന്നത്. ആഗോള വിപണിയിൽ 42kWh, 49kWh ബാറ്ററി പായ്ക്കുകളിൽ ലഭ്യമായ ഈ മോഡൽ ഇന്ത്യയിലും സമാനമായ ഓപ്ഷനുകളോടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.