മാരുതി സുസുക്കി ഇന്ത്യയുടെ 2025 ഓഗസ്റ്റിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ, 7 സീറ്റർ എർട്ടിഗയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 18,445 യൂണിറ്റ് എർട്ടിഗയാണ് വിറ്റഴിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലും എർട്ടിഗ മുന്നിലെത്തി.

കഴിഞ്ഞ മാസം മാരുതിയുടെ എട്ട് മോഡലുകൾ 10,000 യൂണിറ്റിലധികം വിറ്റഴിച്ചു. ഓഗസ്റ്റിൽ മാരുതി സുസുക്കി ആകെ 131,278 കാറുകളാണ് വിറ്റഴിച്ചത്. എന്നാൽ, ജൂലൈ മാസത്തെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ നേരിയ ഇടിവ് നേരിട്ടു. ജൂലൈയിൽ 137,776 കാറുകൾ വിറ്റഴിച്ചിരുന്നു. പുതിയ ജിഎസ്ടി നിരക്കുകൾക്കായി കാത്തിരുന്ന ഉപഭോക്താക്കളാണ് വിൽപ്പന കുറയാൻ പ്രധാന കാരണം.

കഴിഞ്ഞ മൂന്ന് മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, ഓഗസ്റ്റിൽ ഡിസയർ 16,509 യൂണിറ്റും വാഗൺആർ 14,552 യൂണിറ്റും ബ്രെസ്സ 13,620 യൂണിറ്റും വിറ്റഴിച്ചു. ബലേനോ 12,549 യൂണിറ്റും, സ്വിഫ്റ്റ് 12,385 യൂണിറ്റും, ഈക്കോ 10,785 യൂണിറ്റും വിറ്റഴിച്ചു.