- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ; 500 കിലോമീറ്ററിലധികം റേഞ്ച് കിട്ടുമെന്ന് പ്രതീക്ഷ; മാരുതി സുസുക്കി ഇ-വിറ്റാര ഉടൻ പുറത്തിറങ്ങും; സവിശേഷതകൾ അറിയാം...
മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ ഇ-വിറ്റാര 2025 ഡിസംബറോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ വാഹനം 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ എസ്‌യുവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിക്ടോറിസിന് പിന്നാലെയാണ് ഇ-വിറ്റാരയുടെ വരവ്. നിലവിൽ വാഹനത്തിന്റെ കയറ്റുമതി ആരംഭിച്ച മാരുതി, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ്. ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിൽ വാഹനം ലഭ്യമാകും. നെക്സ ഡീലർഷിപ്പ് വഴി വിപണനം ചെയ്യുന്ന ഇ-വിറ്റാര, ഇടത്തരം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE06, എംജി ZS EV തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.
BYD-യിൽ നിന്ന് ലഭ്യമാകുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) 'ബ്ലേഡ്' സെല്ലുകൾ ഉപയോഗിക്കുന്ന 49kWh, 61kWh ശേഷിയുള്ള രണ്ട് ബാറ്ററി പാക്കുകളാണ് ഇ-വിറ്റാരയിൽ സജ്ജീകരിക്കുന്നത്. 49kWh ബാറ്ററിക്ക് 142 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറും, 61kWh ബാറ്ററിക്ക് 172 bhp കരുത്തുള്ള മോട്ടോറും ഉണ്ടാകും. രണ്ട് വേരിയന്റുകളിലും 192.5 Nm ടോർക്ക് ലഭിക്കും. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് സ്റ്റാൻഡേർഡ് ആയി വരുന്നത്.
വാഹനത്തിനകത്ത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉൾപ്പെടുത്തും.