- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വന്നത് സാക്ഷാൽ ഫോർച്യൂണറുമായി നേരിടാൻ; പക്ഷെ ഷോ റൂമിൽ കാണുന്നത് അതിദയനീയ കാഴ്ചകൾ; ആരും തിരിഞ്ഞു നോക്കാതെ 'നിസാൻ എക്‌സ്-ട്രെ'യിലിന്റെ കിടപ്പ്; വിൽപ്പന കണക്കുകൾ പുറത്ത്
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ്റെ പ്രീമിയം എസ്.യു.വി. ആയ എക്‌സ്-ട്രെയിൽ ഇന്ത്യൻ വിപണിയിൽ ദയനീയ പ്രകടനം തുടരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഈ വാഹനത്തിൻ്റെ വിൽപ്പന പൂജ്യമാണ്.
2025 മെയ് മാസത്തിൽ 20 യൂണിറ്റുകൾ വിറ്റഴിച്ചെങ്കിലും, അതിനുശേഷം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഒറ്റ യൂണിറ്റ് പോലും വിൽക്കാൻ കമ്പനിക്ക് സാധിച്ചില്ല. ആധുനിക സവിശേഷതകളുണ്ടായിട്ടും, ബ്രാൻഡിന്റെ താഴ്ന്ന പ്രൊഫൈൽ, പരിമിതമായ ഡീലർ ശൃംഖല, ഉയർന്ന വില, വിപണിയിലെ കടുത്ത മത്സരം എന്നിവയാണ് എക്‌സ്-ട്രെയിലിന് തിരിച്ചടിയാകുന്നത്.
താങ്ങാനാവുന്നതും എളുപ്പത്തിൽ സർവീസ് ലഭിക്കുന്നതുമായ വാഹനങ്ങളോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യമാണ് എക്‌സ്-ട്രെയിലിന്റെ വിൽപ്പന ഇടിയാൻ പ്രധാന കാരണം. നിസ്സാൻ മാഗ്നൈറ്റിനെപ്പോലെ ഈ പ്രീമിയം എസ്.യു.വിക്കും ഇന്ത്യയിൽ ശ്രദ്ധ നേടാൻ സാധിച്ചിട്ടില്ല.
Next Story




