ഡംബര കാർ നിർമ്മാതാക്കളായ പോർഷെ, തങ്ങളുടെ ഏറ്റവും ശക്തവും നൂതനവുമായ മോഡലുകളിൽ ഒന്നായ 2026 പോർഷെ 911 ടർബോ എസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എക്സ്-ഷോറൂം വില 3.80 കോടി രൂപയായി നിശ്ചയിച്ചിട്ടുള്ള ഈ പുതിയ പതിപ്പ്, പോർഷെയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയതും ഹൈടെക് റോഡ് കാർ എന്ന നിലയിലും ശ്രദ്ധേയമാണ്.

പുതിയ 911 ടർബോ എസിൽ പെട്രോൾ എഞ്ചിന് പകരം ഹൈബ്രിഡ് പവർട്രെയിൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3.6 ലിറ്റർ ഫ്ലാറ്റ്-സിക്സ് ട്വിൻ-ടർബോ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ചേർന്നുള്ള സംവിധാനം ഏകദേശം 711 bhp കരുത്തും 800 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് വെറും 2.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു, അതേസമയം പരമാവധി വേഗത മണിക്കൂറിൽ 322 കിലോമീറ്റർ വരെയാണ്.

ഡിസൈനിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിന്നിൽ പുതിയ 'ഡക്ക്ടെയിൽ' സ്‌പോയിലർ, വശങ്ങളിൽ വലിയ എയർ ഇൻടേക്കുകൾ, പുതുതായി രൂപകൽപ്പന ചെയ്ത "സെന്റർ-ലോക്ക്" അലോയ് വീലുകൾ എന്നിവ ആകർഷകമാണ്.

ഇന്റീരിയറിൽ പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടോടെ), ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റുകൾ, പ്രീമിയം ലെതർ ഫിനിഷുകൾ എന്നിവ ഉൾപ്പെടുന്നു. പോർഷെയുടെ എക്‌സ്‌ക്ലൂസീവ് കസ്റ്റമൈസേഷൻ സംവിധാനം ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ചുള്ള നിറങ്ങളും മെറ്റീരിയലുകളും തിരഞ്ഞെടുക്കാനും അവസരം നൽകുന്നു.