- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജിഎസ്ടി വീണ്ടും കാത്തു; സ്കോഡ കൊഡിയാക്കിന്റെ വില കുറഞ്ഞു; ഒറ്റയടിക്ക് 3.28 ലക്ഷം വരെ കുറഞ്ഞു; ആവേശത്തിൽ വാഹനപ്രേമികൾ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്ടി 2.0 ചട്ടങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ സ്കോഡ കൊഡിയാക്ക് എസ്‌യുവിക്ക് 3,28,267 രൂപയുടെ വലിയ വിലക്കുറവ് പ്രഖ്യാപിച്ചു. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളെയും പുതിയ നികുതി വ്യവസ്ഥ ബാധിക്കുമെങ്കിലും, കൊഡിയാക്കിന്റെ വിലക്കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ പുതുതലമുറ കൊഡിയാക്ക് 4x4 മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 46.89 ലക്ഷം രൂപയായിരുന്നു. ഇതിന് മുമ്പ് 50% വരെയായിരുന്ന നികുതി നിരക്ക് 40% ആയി കുറച്ചതാണ് ഇത്രയും വലിയ വിലക്കുറവിന് കാരണം. സ്പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ കൊഡിയാക്ക് വിപണിയിൽ എത്തുന്നത്.
ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മുമ്പത്തേക്കാൾ നൂതനവും സ്റ്റൈലിഷും പ്രീമിയവുമായി മാറിയിരിക്കുന്നു. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 201 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡിഎസ്ജി ഗിയർബോക്സും 4x4 ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഇതിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. നഗര റോഡുകളിലും ദുർഘടമായ വഴികളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കൊഡിയാക്കിന്റെ മൈലേജ് 14.86 കിലോമീറ്റർ വരെയാണ്.
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, മുൻ സീറ്റുകളിൽ ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളും ലഭ്യമാണ്.