- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇനി പുതുയുഗത്തിന്റെ പിറവി; അള്ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ പുതിയ യുവി സ്പേസ് സ്റ്റേഷന് തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാണ രംഗത്തെ പ്രമുഖരായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ രണ്ടാമത്തെ 'യുവി സ്പേസ് സ്റ്റേഷൻ' തിരുവനന്തപുരത്ത് ആരംഭിച്ചു. രാജ്യത്തെ വളർന്നുവരുന്ന മൊബിലിറ്റി വിപണികളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും റീട്ടെയിൽ, സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്‍റെയും നിർണായക ചുവടുവെപ്പായാണ് കമ്പനി പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നത്.
ഡീലർ പങ്കാളിയായ പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ യുവി സ്പേസ് സ്റ്റേഷൻ പ്രവർത്തിക്കുക. ഈ കേന്ദ്രത്തിലൂടെ അൾട്രാവയലറ്റിന്‍റെ പ്രകടനശേഷി കൂടിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളായ എക്സ്-47 ക്രോസ്ഓവർ, എഫ്77എസ് എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സാധിക്കും. വിൽപ്പന, സർവീസ്, അനുബന്ധ ആക്സസറികൾ എന്നിവയും ഇവിടെ ലഭ്യമാകും.
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ എഫ്77എസ് മോട്ടോർസൈക്കിളിന് 40.2 എച്ച്പി കരുത്തും 100 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ബൈക്ക്, 10.3 kWh ബാറ്ററിയുമായി ഒറ്റ ചാർജിൽ 323 കിലോമീറ്റർ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ടെക്നോപാർക്കിന്റെ സാന്നിധ്യവും പുരോഗമനപരമായ മോട്ടോർസൈക്ലിംഗ് സമൂഹവും കാരണം കേരളത്തിന്‍റെ ഐടി തലസ്ഥാനമായി കണക്കാക്കപ്പെടുന്ന തിരുവനന്തപുരത്തെ ഈ നീക്കം, സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിയിലെ അൾട്രാവയലറ്റിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. അടുത്തിടെ കമ്പനി കൈവരിച്ച ഉൽപന്ന-സാങ്കേതിക നേട്ടങ്ങളായ യുവി ക്രോസ്ഫേഡ് കാർബൺ ഫൈബർ ഹെൽമെറ്റ്, പുതിയ 'ബാറ്ററി ഫ്ലെക്സ്' (ബാസ്) പ്ലാറ്റ്ഫോം എന്നിവയും ഈ വിപുലീകരണത്തിൽ ഉൾപ്പെടുന്നു. ഉയർന്ന പ്രകടനശേഷിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഒരു സംയോജിത ശൃംഖല കെട്ടിപ്പടുക്കുന്നതിലാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രാധാന്യം നൽകുന്നത്.


