വംബർ മാസത്തെ ഉത്സവ സീസണോടനുബന്ധിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ പ്രമുഖ മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഏറ്റവും വലിയ കിഴിവ് ഫോക്‌സ്‌വാഗൺ ടിഗ്വാൻ എസ്‌യുവിയിലാണ് ലഭ്യമാകുന്നത്. ഇതിന് പുറമെ ടൈഗൺ, വിർടസ് മോഡലുകൾക്കും മികച്ച ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.

ഫോക്‌സ്‌വാഗന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലായ ടിഗ്വാൻ ആർ ലൈനിന് 3 ലക്ഷം രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക. ഇതിൽ 2 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ ലോയൽറ്റി ബോണസും ഉൾപ്പെടുന്നു. കൂടാതെ, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 20,000 രൂപയുടെ സ്ക്രാപ്പേജ് ഓഫർ എന്നിവയും ലഭ്യമാണ്. ഏകദേശം 49 ലക്ഷം രൂപ (എക്സ്-ഷോറൂം) വില വരുന്ന ടിഗ്വാൻ അതിന്റെ സ്പോർട്ടി ഡിസൈനും മികച്ച പ്രകടനത്തിനും പ്രശസ്തമാണ്.

ഇതിനോടൊപ്പം, ഫോക്‌സ്‌വാഗന്റെ ഇടത്തരം എസ്‌യുവിയായ ടൈഗൺ 1.0 ടിഎസ്‌ഐക്കും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഈ മോഡലിൽ 2 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. സ്റ്റൈലിഷ് ഡിസൈനും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഓപ്ഷനാണ്.

ഫോക്‌സ്‌വാഗണിന്റെ പ്രീമിയം സെഡാനായ വിർടസിനും നവംബറിൽ കിഴിവുകൾ ലഭ്യമാണ്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ ഈ സെഡാനിൽ 1.50 ലക്ഷം രൂപ വരെ ലാഭിക്കാം.

ഈ ഓഫറുകൾ ഓരോ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ, കൃത്യമായ കിഴിവ് വിവരങ്ങൾക്കായി തൊട്ടടുത്തുള്ള ഫോക്‌സ്‌വാഗൺ ഡീലറെ സമീപിക്കേണ്ടതാണ്. ഉത്സവകാലത്ത് പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.