- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെ തൊഴില്‍ വിസയിലും പൂട്ട്; മലയാളി യുവത കനേഡിയന്‍ സ്വപ്നങ്ങള്‍ക്കു വിടചൊല്ലുമ്പോള്‍: ഡോണ്‍ ടോം ഫ്രാന്‍സിസ് എഴുതുന്നു
മലയാളി യുവത കനേഡിയന്‍ സ്വപ്നങ്ങള്‍ക്കു വിടചൊല്ലുമ്പോള്‍
ഡോണ്‍ ടോം ഫ്രാന്‍സിസ്
കഴിഞ്ഞ ആറു മാസത്തിനിടയില്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നയങ്ങളില്‍ കാര്യമായ മാറ്റങ്ങളാണ് കാനഡ നടപ്പിലാക്കിയത് . ഈ നയംമാറ്റം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ 2025 തുടക്കത്തിലെ IRCC യുടെ( Immigration, Refugees and Citizenship Canada)പുതിയ തീരുമാനങ്ങള്‍ മലയാളി യുവാക്കളുടെ കനേഡിയന്‍ കുടിയേറ്റത്തെ കൂടുതല്‍ ദുഷ്‌കരമാക്കുകയാണ്.
അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ കടുത്ത നിബന്ധനകളാണ് കനേഡിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രാലയം പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം 2025 ജനുവരി 21 മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുടുംബാംഗത്തിനു(ജീവിതപങ്കാളിക്കു) ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥി 16 മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍സ് ഡിഗ്രിയോ , ഡോക്ടറല്‍ പ്രോഗ്രാമോ, IRCC യുടെ ലിസ്റ്റിലുള്ള selected പ്രോഗ്രാമുകളോ ചെയ്യുന്നവരായിരിക്കണം. കാനഡയില്‍ പഠനത്തിനായെത്തുന്ന ബഹുഭൂരിപക്ഷം മലയാളികളും diploma, അല്ലെങ്കില്‍ bachelors ഡിഗ്രിയാണു പഠിക്കുന്നതെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഈ നയംമാറ്റം ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്നതു ചിന്തനീയമാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ കാനഡയില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (IELTS, CELPIP) നിര്‍ബന്ധമാക്കിയുള്ള നിബന്ധന നിലവില്‍ വന്നിരുന്നു. ഇതുപ്രകാരം പബ്ലിക്ക് കോളേജില്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥി IELTS എഴുതി BAND 5 നേടിയാലേ 3 വര്‍ഷത്തെ post graduate work permit (PGWP) ലഭിക്കുകയുള്ളൂ. കൂടാതെ, ഭാവിയില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 3 വര്‍ഷത്തെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ചില പഠന പ്രോഗ്രാമുകള്‍ക്കു മാത്രമായി ഐ.ആര്‍.സി.സി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
കാനഡയിലേക്കുള്ള വമ്പിച്ച കുടിയേറ്റത്തിനെതിരെയുള്ള ജനരോഷമാണ് കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയില്‍ നില്‍ക്കുന്ന ലിബറല്‍ സര്‍ക്കാരിനെ നിയമങ്ങള്‍ കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊതുവായ സംസാരം. ഇതുകൂടാതെ, ഡിപ്ലോമ മില്ലുകളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്ക് കടിഞ്ഞാണിടാനും ഇതുവഴി ലിബറല്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു.