- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇടണമെന്ന് പറയുന്നത് എന്തുകൊണ്ട്? ആരെങ്കിലും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? അനുസരിക്കാത്തവരെ തടയാത്തത് എന്തുകൊണ്ട്?
അനുസരിക്കാത്തവരെ തടയാത്തത് എന്തുകൊണ്ട്?
ലണ്ടന്‍: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ഒന്നാണ് ടേക്ക് ഓഫ് സമയത്തും ലാന്‍ഡിംഗ് സമയത്തും യാത്രക്കാരുടെ സെല്ലുലാര്‍ ഡിവൈസുകള്‍ ഓഫ് ചെയ്യണമെന്ന ആവശ്യം. അങ്ങനെ ചെയ്പ്പ്തില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും എന്നും വിമാനത്തിലെ ജീവനക്കാര്‍ പറയാറുണ്ട്. എന്നാല്‍, അങ്ങനെ ചെയാതിരുന്നാല്‍ എന്ത് സംഭവിക്കും എന്ന് ആലോചിച്ചിട്ടുണ്ടൊ?
ഒരു ചുക്കും സംഭവിക്കില്ലെന്നാണ് 7000 ല്‍ അധികം ഫ്‌ലൈറ്റ് മണിക്കൂറുകള്‍ വിമാനം പറത്തി അനുഭവ സമ്പത്തുള്ള ഫ്‌ലൈറ്റ് പരിശീലകനായ ഗാരി കോക്സ് പറയുന്നത്. വലിയ പ്രശ്നങ്ങള്‍ക്കൊന്നും കാരണമാകില്ലെങ്കിലും, എയര്‍പ്ലേന്‍ മൊഡ് ഓണ്‍ ചെയ്യുന്നത് തന്നെയാണ് നല്ലതെന്നാണ് മിക്ക വിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്. സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വിമാനം ആകശത്തുനിന്നും വീഴില്ലെന്ന് അവര്‍ പറയുന്നു.മാത്രമല്ല, വിമാനത്തിലെ സിസ്റ്റങ്ങളെയൊന്നും തന്നെ അത് ബാധിക്കുകയുമില്ല.
എന്നാല്‍, പൈലറ്റിന്റെ ഹെഡ്‌സെറ്റില്‍ ചില ശല്യങ്ങള്‍ ഉണ്ടാക്കാന്‍ അതിനു കഴിയുമെന്ന് അമേരിക്കന്‍ മുന്‍ സൈനികന്‍ കൂടിയായ വിമാന പരിശീലകന്‍ പറയുന്നു. ഒരു ബോയിംഗ് 737 വിമാനത്തിലെ മൂന്നോ നാലോ പേര്‍ ഇന്‍കമിംഗ് കോളിനായി റേഡിയോ ടവറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാാല്‍ അത് പുറത്തു വിടുന്ന റേഡിയോ തരംഗങ്ങള്‍ ഒരുപക്ഷെ, പൈലറ്റിന്റെ ഹെഡ് സെറ്റിലേക്കുള്ള റേഡിയോ തരംഗങ്ങളെ തടസ്സപ്പെടുത്തിയേക്കാം. അതുകൊണ്ട് ലോകം അവസാനിക്കുകയൊന്നുമില്ല, പക്ഷെ ശല്യം അനുഭവപ്പെടും എന്നും അദ്ദേഹം പറയുന്നു.
വിമാനം പറന്നുയരുന്ന സമയത്തും ഇറങ്ങുന്ന സമയത്തും പുറത്തേക്കുള്ള കാഴ്ച പരിമിതമായിരിക്കും എന്നതിനാല്‍, പൈലറ്റുമാര്‍ പ്രധാനമായും കണ്‍ട്രോള്‍ ടവറില്‍ നിന്നും, ഹെഡ്‌സെറ്റ് വഴി ലഭിക്കുന്ന നിര്‍ദ്ദേശങ്ങളെയായിരിക്കും ആശ്രയിക്കുക. ഫോണിലെ റേഡിയോ തരംഗങ്ങള്‍ കൂറ്റിക്കലരുമ്പോള്‍ മൂളലും മറ്റും ഉണ്ടാകും എന്നതിനാല്‍ നിര്‍ദ്ദേശം ശരിക്കും കേള്‍ക്കാന്‍ സാധിച്ചേക്കില്ല. വിമാനത്തില്‍ ഫോണ്‍ ഉപയോഗിച്ചതു വഴി എന്തെങ്കിലും അപകടമുണ്ടായതായി അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.