ജോര്‍ദാന്‍: വെറും 1500 രൂപയ്ക്ക് മരുഭൂമിയിലെ ആഡംബര കൂടാരങ്ങളില്‍ അടിച്ചു പൊളിക്കാം. പ്രഭാത ഭക്ഷണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോര്‍ദാനിലെ വാദിറം മരുഭൂമിയിലാണ് ഈ ആഡംബര ബെഡൂയിന്‍ ടെന്റില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്നത്. ബാത്ത് അറ്റാച്ച്ഡ് ടെന്റില്‍ മൂന്ന് സിംഗിള്‍ കിടക്കകളാണ് ഉള്ളത്. എയര്‍ ബി.എന്‍.ബി എന്ന ഓണ്‍ലൈന്‍ സ്ഥാപനം വഴിയാണ് ഇതിനായി ബുക്കിംഗ് ഏര്‍പ്പാടാക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ആഡംബര കൂടാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അവധിക്കാലം ആഘോഷിക്കുന്നവര്‍ക്ക് ടവലുകളും ഷാംപൂവും ഉള്‍പ്പെടെ ആവശ്യമായതെല്ലാം നല്‍കുന്നുണ്ട്. പ്രഭാതഭക്ഷണവും സൗജന്യമാണ്. എയര്‍ ബി.എന്‍.ബിയില്‍ ഇതിന് അഞ്ചില്‍ 4.69 റേറ്റിംഗ് ഉണ്ട്. കൂടാതെ ഇവിടെ താമസിച്ചിരുന്നവര്‍ മികച്ച അവലോകനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ എഴുതിയത് ഞങ്ങളെ സ്വാഗതം ചെയ്തതിന് ഈദിനും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബത്തിനും വളരെ നന്ദി എന്നാണ്.

മരുഭൂമിയിലെ അവിശ്വസനീയമായ ഒരു രാത്രിയായിരുന്നു അത് എന്നും അത്താഴവും പ്രഭാതഭക്ഷണവും മികച്ചതായിരുന്നു

എന്നും തങ്ങള്‍ തീര്‍ച്ചയായും ഇനിയും മടങ്ങി വരും എന്നുമാണ് അവര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ട്രാവല്‍ വ്ളോഗറായ വിക്ടോറിയ, ആഡംബര ടെന്റുകളില്‍ ഒന്നില്‍ താമസിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്. മുറിയുടെ ഒരു വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സീലിംഗിലെ മനോഹരമായ ചുവപ്പും വെള്ളയും നിറത്തിലുള്ള ഡ്രാപ്പ് അലങ്കാരവും പാറ്റേണ്‍ ചെയ്ത തുണികൊണ്ട് അലങ്കരിച്ച ചുവരുകളും വീഡിയോയില്‍ കാണാം.

അതിഥികള്‍ക്ക് ഇരിക്കാനും കാഴ്ചകള്‍ കാണാനും പുറത്ത് മൂന്ന് കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വിക്ടോറിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്രയും കുറഞ്ഞ വിലയില്‍ ആഡംബര ജീവിതം വേണമെങ്കില്‍ നിങ്ങള്‍ ജോര്‍ദാനില്‍ പോയി ഇതുപോലുള്ള ഒരു സ്ഥലത്ത് താമസിക്കണമെന്നും ഇത് ഒരിക്കലും തട്ടിപ്പല്ല യാഥാര്‍ത്ഥ്യമാണ് എന്നും അവര്‍ വിശദീകരിക്കുന്നു. രാജ്യം സന്ദര്‍ശിക്കാന്‍ മികച്ച സമയം എന്നാണ് അവര്‍ ഈ സീസണിനെ വിശേഷിപ്പിച്ചത്.

ഇവിടം അങ്ങേയറ്റം സുരക്ഷിതമാണെന്നും വിക്ടോറിയ വ്യക്തമാക്കി. ബ്രിട്ടനില്‍ നിന്ന് ജോര്‍ദാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദേശകാര്യ ഓഫീസിന്റെ യാത്രാ ഉപദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. സിറിയയ്ക്ക് സമീപമുള്ള ജോര്‍ദാന്റെ ചില ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് സിറിയയുമായുള്ള അതിര്‍ത്തിയില്‍ നിന്ന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ യാത്ര ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രാ ഉപദേശം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.