- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറൽ ബാങ്ക് എസ് ബി ഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്: പ്ലാറ്റിനം, ഗോൾഡ് ആൻഡ് മോർ കാർഡുകൾ പുറത്തിറക്കും
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് എസ്‌ബിഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്. ഫെഡറൽ ബാങ്ക്- എസ് ബി ഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിനായുള്ള ഇരുകൂട്ടരുടെയും സഹകരണം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ പ്ലാറ്റിനം, ഗോൾഡ് & മോർ എന്നീ പേരുകളിൽ രണ്ട് വിസ ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് പുറത്തിറക
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് എസ്‌ബിഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്. ഫെഡറൽ ബാങ്ക്- എസ് ബി ഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിനായുള്ള ഇരുകൂട്ടരുടെയും സഹകരണം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ പ്ലാറ്റിനം, ഗോൾഡ് & മോർ എന്നീ പേരുകളിൽ രണ്ട് വിസ ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കുന്നത്.
ഇന്ധനം, ഭക്ഷണം തുടങ്ങിയവയ്ക്കായി ഇടപാടുകാർ ചെലവഴിക്കുന്ന തുകയ്ക്ക് പ്രത്യേക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡുകൾ. കാർഡുടമകൾക്ക് ഉയർന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ചിപ് അധിഷ്ഠിത കാർഡുകളായിരിക്കും ഇവ. ഇടപാടുകാർക്ക് പുതിയതും വ്യത്യസ്തവുമായ സേവനങ്ങൾ ഉറപ്പാക്കാനുള്ള ഫെഡറൽ ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് എസ്‌ബിഐ കാർഡുമായി കൈകോർക്കുന്നതെന്നും ഇതിലൂടെ എല്ലാ ഇടപാടുകാർക്കും ചെറുകിട ഇടപാടുകൾക്കുതകുന്ന മികച്ച കുറേയേറെ വാഗ്ദാനങ്ങളാണ് ലഭിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. രാജ്യത്തിലെ തന്നെ മുൻനിരക്കാരായ എസ്‌ബിഐ കാർഡുമായി സഹകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഫെഡറൽ ബാങ്ക്
ക്രെഡിറ്റ് കാർഡെന്ന ഇടപാടുകാരുടെ ദീർഘകാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും ഓരോ സമയത്തും പ്രസക്തമായ കൂടുതൽ നേട്ടങ്ങൾ കാലികമായി ഉൾപ്പെടുത്തി മുൻനിരസ്ഥാനം നിലനിർത്തിക്കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറൽ ബാങ്കിന്റെ ഇടപാടുകാർക്ക് ഏറെ പ്രയോജനകരമായിരിക്കും പുതിയ കാർഡുകളെന്ന് എസ്‌ബിഐകാർഡിന്റെ സിഇഒ വിജയ് ജസൂജ പറഞ്ഞു. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിനായി ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെമെച്ചപ്പെട്ട സേവനവും വാഗ്ദാനവും ഫെഡറൽ ബാങ്ക് ഇടപാടുകാർക്കുകൂടി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാറ്റിനം കാർഡ് അഞ്ചു ലക്ഷം രൂപ വരെയുംഗോൾഡ് ഇനത്തിൽപെട്ടവ 1.75 ലക്ഷം രൂപ വരെയും ക്രെഡിറ്റ് പരിധി അനുവദിക്കും. ഇന്ത്യയിലെ 30 ലക്ഷം ചെറുകിട വിൽപനശാലകൾ ഉൾപ്പെടെ ലോകത്തെമ്പാടുമായി 2.7 കോടി ഔട്‌ലെറ്റുകളിൽ ഈ കാർഡുകൾ സ്വീകരിക്കും. റെസ്റ്റോറന്റുകളിലും, ഡിപ്പാർട്ട്‌മെന്റൽ ഇന്റർനാഷണൽ സ്റ്റോറുകളിലും പ്ലാറ്റിനം കാർഡ്
ഉപയോഗിക്കുമ്പോഴെല്ലാം റിവാർഡ് പോയിന്റുകൾ ലഭ്യമാണ്. രാജ്യാന്തര വിമാനത്താവളങ്ങളിലും ഗോൾഫ് കോഴ്‌സുകൾക്കും ഉപയോഗിക്കാനാകുമെന്നതാണ് പ്ലാറ്റിനം കാർഡിന്റെ മറ്റൊരാകർഷണം. ഫീസ് അടയ്ക്കുമ്പോൾ ജോയിനിങ് ഗിഫ്റ്റ് എന്ന നിലയിൽ 3000 രൂപയുടെ പ്രത്യേക സമ്മാന വൗച്ചറും നൽകും.
രണ്ട് ഘട്ടങ്ങളായാണ് കാർഡുകൾ വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ശാഖകളിലും രണ്ടാം ഘട്ടത്തിൽ കൂടുതൽ ശാഖകളിൽ നിന്നും ഇത് ലഭ്യമാക്കാനാണ് പദ്ധതി.