കൊച്ചി: ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഇടപാടുകാർക്ക് തങ്ങളുടെ റിലേഷൻഷിപ്പ് മാനേജർമാരുമായി മുഖാമുഖം ആശയവിനിമയം നടത്താനുതകുന്ന 'വികണക്ട്' വീഡിയോ കോൺഫറൻസിങ് സൗകര്യം ഫെഡറൽ ബാങ്ക് ഏർപ്പെടുത്തി. ബാങ്കിന്റെ വെബ്‌സൈറ്റായ www.federalbank.co.in വഴിയാണ് ഇത് സാധ്യമാക്കുന്നത്.

പ്രവാസികളുൾപ്പെടെയുള്ള ഇടപാടുകാർക്ക് വായ്പകൾ, വിവിധയിനം നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് ഉൽപന്നങ്ങൾ എന്നിവയ്‌ക്കൊപ്പം ധനകാര്യ മാനേജ്‌മെന്റിനും ഉപദേശ സേവനങ്ങൾക്കുമുള്ള കൂടുതൽ സാധ്യതകളാണ് വികണക്ടിലൂടെ ഫെഡറൽ ബാങ്ക് തുറന്നിടുന്നത്.

എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകിട്ട് 5.30 വരെയും ശനിയാഴ്ചകളിൽ പത്തു മുതൽ രണ്ടുവരെയും ലഭ്യമാകുന്ന സേവനം വൈകാതെ എല്ലാദിവസവും മുഴുവൻ സമയവും ലഭ്യമാകുന്ന വിധത്തിൽ വിപുലപ്പെടുത്താനും ബാങ്ക് അധികൃതർ പദ്ധതിയിടുന്നുണ്ട്.