കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഇൻ-ഹൗസ് മാഗസിനായ ഫെഡറൽ റീച്ചിന് ഇൻ-ഹൗസ് കമ്യൂണിക്കേഷൻ എക്‌സലൻസിനുള്ള ഇരട്ടപുരസ്‌കാരം. ബാങ്കുകളുടെ മികച്ച മാഗസിൻ, മികച്ച രൂപകൽപനയുംവിന്യാസവും എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ. മുംബൈയിൽ നടന്ന ചടങ്ങിൽ എച്ച്ആർ വിഭാഗം മാനേജർ എച്ച്. ലത, മുംബൈ സോണൽഓഫീസിലെ അസിസ്റ്റന്റ് മാനേജർ പി. ഹർഷ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ജീവനക്കാരുടെയുംകുടുംബാംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന, ബാങ്കിന്റെ ഇൻഹൗസ് മാഗസിനാണ് ഫെഡറൽറീച്ച്. ഇത് രണ്ടാംതവണയാണ് മാഗസിന് ഐസിഇ പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞവർഷവും ബാങ്കുകളുടെ മികച്ച മാഗസിനുള്ള ഐസിഇ പുരസ്‌കാരം ഫെഡറൽ റീച്ചിനായിരുന്നു.

ഗ്രാഫിക് ഡിസൈനർ പവൻ ജാവ, പത്രപ്രവർത്തകനായ ഗുർബീർസിങ് എന്നിവരിൽ നിന്ന് ബാങ്കിന്റെ എച്ച്ആർ വിഭാഗം മാനേജർ എച്ച്. ലത, മുംബൈ സോണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ പി. ഹർഷ എന്നിവർ ചേർന്നാണ് പുരസ്‌കാരം എറ്റുവാങ്ങുന്നത്.