- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിലെ വംശീയ വെറിയിൽ തൊലിയുരിഞ്ഞ് ഇന്ത്യയുടെ കറുത്ത മുഖം; കാർ തടഞ്ഞ് കത്തിച്ച വംശീയ വെറിയന്മാർ ടാൻസാനിയൻ യുവതിയെ പൂർണ്ണ നഗ്നനയാക്കി തെരുവിലൂടെ നടത്തി
ബംഗളൂരു: ബംഗളൂരുവിൽ ടാൻസാനിയക്കാരിയായ പെൺകുട്ടിയെ ഒരുസംഘമാളുകൾ പൊതുസ്ഥലത്തു മർദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തതിലൂടെ ഇന്ത്യയുടെ സഹിഷ്ണുത മുഖത്തിന് മങ്ങലേൽക്കുന്നു. വംശീയ വെറിയിലാണ് ടാൻസാനിയക്കാരിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അചാര്യ കോളജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർ
ബംഗളൂരു: ബംഗളൂരുവിൽ ടാൻസാനിയക്കാരിയായ പെൺകുട്ടിയെ ഒരുസംഘമാളുകൾ പൊതുസ്ഥലത്തു മർദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തതിലൂടെ ഇന്ത്യയുടെ സഹിഷ്ണുത മുഖത്തിന് മങ്ങലേൽക്കുന്നു. വംശീയ വെറിയിലാണ് ടാൻസാനിയക്കാരിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അചാര്യ കോളജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥിനിയായ ഇരുപത്തിയൊന്നുകാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ കത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ട്.
ഹെസറാഗട്ട സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ ഞായറാഴ്ച രാത്രി പെൺകുട്ടി കാർ ഇടിപ്പിച്ചു കൊന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ഇടിച്ച കാർ പെൺകുട്ടിയുടേതായിരുന്നില്ല. സുഡാൻ വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന കാറാണ് യുവതിയെ ഇടിച്ചത്. ഈ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ തെറ്റിധാരണയാണ് പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ ഇതിന്റെ പേരിൽ നടന്നത് വിദേശിയോടുള്ള അസഹിഷ്ണുതാപരമായ പ്രവർത്തനമായിരുന്നു. ഇതാണ് ലോകമാദ്ധ്യമങ്ങൾ ഇന്ത്യയ്ക്ക് എതിരെ ചർച്ചയാക്കുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ന്യൂഡൽഹിയിലെ ടാൻസാനിയൻ എംബസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്ന് റിപ്പോർ്ട്ട് കിട്ടിയ ശേഷം വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്താനാണ് ടാൻസാനിയയുടെ തീരുമാനം. വിദേശികൾ ഇന്ത്യയിൽ സുരക്ഷിതരാണോ എന്ന ചോദ്യമാണ് ഈ വിഷയത്തിലൂടെ ഉയരുന്നത്. ഇത് തന്നെയാണ് ടാൻസാനിയയും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത്.
കാർ അപകടത്തിന് ശേഷം ഏതാനും മിനിറ്റുകൾക്കകം സുഹൃത്തുക്കൾക്കൊപ്പം കാറിൽ വന്ന ടാൻസാനിയക്കാരിയായ പെൺകുട്ടിയെ നാട്ടുകാർ തടഞ്ഞുനിർത്തുകയും പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. പെൺകുട്ടിയെ വിവസ്ത്രയാക്കിയ ശേഷം പൊതുനിരത്തിലൂടെ നടത്തി. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അവരെയും ജനക്കൂട്ടം മർദ്ദിച്ചു. പിന്നീട് പെൺകുട്ടിയുടെ കാർ കത്തിച്ചു. കാഴ്‌ച്ചക്കാരായി പൊലീസുമുണ്ടായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലെ ക്രൂരതയാണ് ഏറെ ചർച്ചയാകുന്നതും. പൊലീസ് നാട്ടുകാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചതായും പരാതിയുണ്ട്.
പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പെൺകുട്ടി എത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. യുവതിയെ കാർ ഇടിപ്പിച്ചു കൊന്ന സുഡാൻ വിദ്യാർത്ഥിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നാൽ മാത്രമേ കേസെടുക്കാൻ കഴിയൂവെന്നു പൊലീസ് പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. ഇങ്ങനെ ഒരു അപകടം ഉണ്ടായതിനെക്കുറിച്ചോ കാർ ഓടിച്ചിരുന്നുവെന്നു പറയുന്ന സുഡാൻ വിദ്യാർത്ഥിയെക്കുറിച്ചോ തനിക്കറിയില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
എന്നിട്ടും പെൺകുട്ടിയെ പീഡിപ്പിച്ച ആൾക്കൂട്ടത്തിനെ വെറുതെ വിടുന്നതിലായിരുന്നു പൊലീസിന് താൽപ്പര്യം. മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് ഉന്നത തല അന്വേഷണം ആരംഭിച്ചത്.