- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി വനിതാവത്ക്കരണം: ഒരേസമയം കടകളിൽ മൂന്ന് വനിതാ ജോലിക്കാർ ഉണ്ടായിരിക്കണം
റിയാദ്: സൗദിയിൽ വനിതാവത്ക്കരണം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വില്പന നടത്തുന്ന കടകളിലെ വനിതാവത്ക്കരണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതനുസരിച്ച് വിവിധ സെക്ഷനുകളുള്ള വലിയ കടകളിൽ ഒരേ സമയം തന്നെ മൂന്ന് വനിതാജോലിക്കാരെ
റിയാദ്: സൗദിയിൽ വനിതാവത്ക്കരണം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വില്പന നടത്തുന്ന കടകളിലെ വനിതാവത്ക്കരണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതനുസരിച്ച് വിവിധ സെക്ഷനുകളുള്ള വലിയ കടകളിൽ ഒരേ സമയം തന്നെ മൂന്ന് വനിതാജോലിക്കാരെങ്കിലും ഉണ്ടായിരിക്കണം. ഷിഫ്റ്റു ജോലികളുള്ള സ്ഥലങ്ങളിൽ എല്ലാ ഷിഫ്റ്റുകളിലും ഈ നിബന്ധന പാലിച്ചിരിക്കണം. വനിതാ ജോലിക്കാർ ഒറ്റപ്പെടാതിരിക്കാനും പീഡനങ്ങൾക്ക് ഇരയാവാതിരിക്കാനുമാണ് ഈ നിബന്ധന വച്ചിരിക്കുന്നത്.
കടകളിൽ ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷയും സൗകര്യവും ഉടമ ഉറപ്പാക്കണം. സ്ത്രീകൾക്കു മാത്രമോ കുടുംബങ്ങൾക്കു മാത്രമോ പ്രവേശനമുള്ള കടകളിലും ഈ നിബന്ധന പാലിച്ചിരിക്കണം. ഇങ്ങനെ ഇനം തിരിച്ച കടകളുടെ പുറത്ത് ബോർഡും സ്ഥാപിച്ചിരിക്കണം. വനിതാവത്ക്കരണം നടത്തുന്ന കടകൾക്ക് മന്ത്രാലത്തിന്റെ കൂടുതൽ ആനുകൂല്യങ്ങളും ലഭ്യമാകും. വനിതാവത്ക്കരണം നടത്താതിരിക്കുന്നത് നിയമലംഘനമായി പരിഗണിക്കുമെന്നതിനാൽ വിവിധ തരത്തിലുള്ള പിഴയും ശിക്ഷയും സ്ഥാപനത്തിന് ലഭിക്കുമെന്ന് വക്താവ് പറഞ്ഞു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ്, പിന്നീട് രേഖാമൂലമുള്ള അറിയിപ്പ്, തുടർന്ന് മന്ത്രാലയത്തിന്റെ സേവനം തടഞ്ഞുവയ്ക്കൽ, കട അടപ്പിക്കൽ എന്നിങ്ങനെ പടിപടിയായുള്ള ശിക്ഷാ നടപടികളാണ് കൈക്കൊള്ളുക.
കടകളിൽ സെക്യൂരിറ്റി ജീവനക്കാരനോ ഇലക്ട്രോണിക് സംവിധാനമോ ഉണ്ടായിരിക്കണം. ഷോപ്പിങ് മാളുകൾക്കകത്തുള്ള കടകൾക്ക് ഷോപ്പിങ് സെന്റർ ഏർപ്പെടുത്തിയ സുരക്ഷ സംവിധാനം മതിയാവും. സ്ത്രീ ജോലിക്കാർക്ക് 50 മീറ്റർ ദൂരത്തിനകത്ത് സ്ത്രീകൾക്ക് മാത്രമായുള്ള ടോയ്‌ലറ്റ് സൗകര്യമുണ്ടായിരിക്കണം. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവച്ച ധാരണപത്രം ഉണ്ടായിരിക്കണം. പ്രശ്‌നപരിഹാരത്തിന് അംഗീകൃത രൂപം ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ.