വൈലോപ്പിള്ളി -കലാഞ്ജലി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 3ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ വിനോദ് വൈശാഖി ക്രൈംബ്രാഞ്ച് സൂപ്രണ്ട് എസ് രാജേന്ദ്രൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി റ്റി.ആർ സദാശിവൻനായർ, തെക്കൻ സ്റ്റാർ ബാദുഷ,സൗമ്യ സുകുമാരൻ . കലാമണ്ഡലം അഭിജോഷ് എന്നിവർ സംബന്ധിക്കും.

തുടർന്ന് നൃത്തോത്സവം.വൈകുന്നേരം ആറിന് കലാഞ്ജലി എം.എഫ്.എ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന രംഗപൂജയ്ക്കു ശേഷം ചേരുന്ന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷനാകും. കലാകാരിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഭരണസമിതിയംഗവുമായ ഡോ. രാജശ്രീ വാര്യർ പ്രഭാഷണവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ, പ്രേംനസീർ സുഹൃദ് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഫെസ്റ്റിവൽ ഡയറക്ടർ സൗമ്യ സുകുമാരൻ എന്നിവർ പങ്കെടുക്കും.