കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ്സകളുടെ ഫെസ്റ്റ് 'ബാലകൗതുകം 2016' 22ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഖുർആൻ ഹിഫ്ൾ, ഇസ്ലാമിക ഗാനം, സംഘ ഗാനം, പ്രസംഗം, കളറിങ്, പോസ്റ്റർ ഡിസെൻ, ഒപ്പന, കോൽക്കളി തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടാകും. കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന സർഗ്ഗമേളയിൽ വിവിധ മദ്രസ്സകളിൽ നിന്ന് തെരെഞ്ഞെടുത്ത കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക. രക്ഷിതാക്കളുടെ മത്സരങ്ങളും ഉണ്ടാകും.

ഇസ്ലാഹി ഫെസ്റ്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം യോഗം വിലയിരുത്തി. യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, ട്രഷറർ മുഹമ്മദ് ബേബി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, അനസ്, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.