- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് കുടുംബം പുലർത്താൻ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥ
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം തുടർച്ചയായി സർക്കാർ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ ജീവനക്കാർ കൂലിപ്പണി എടുത്ത് കുടുംബം പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പറഞ്ഞു. കേരളത്തിലെ ജീവനക്കാർ ശമ്പളം വാങ്ങി പലിശയ്ക്ക് കൊടുക്കുന്നവരല്ല. ശമ്പളം തുടർച്ചയായി പിടിച്ചെടുത്ത് പലിശ ഉൾപ്പെടെ അടുത്ത് സർക്കാരിന്റെ കാലത്ത് തരുമെന്ന ധനമന്ത്രിയുടെ വാഗ്ദാനം തികച്ചും അപഹാസ്യമാണ്. തൊഴിലാളി വർഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ്. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാൻ തുടർച്ചയായി ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ തികഞ്ഞ തൊഴിലാളി വിരുദ്ധ സർക്കാരാണെന്ന് തെളിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ നാലര വർഷമായി ജീവനക്കാരോട് കടുത്ത വഞ്ചനയാണ് ഈ സർക്കാർ കാണിച്ചത്. 2 വർഷമായി ക്ഷാമബത്ത നിഷേധിച്ചു, ലീവ് സറണ്ടർ നൽകാതെ മാറ്റിവെച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നടപ്പാക്കിയില്ല. മെഡിസെപ് തികഞ്ഞ പരാജയമായി നിറുത്തി വച്ചു. ഇതിനോടൊപ്പമാണ് 3 മാസത്തെ ശമ്പളം പലതവണയായി പിടിച്ചെടുക്കാൻ ഈ സർക്കാർ തയ്യാറായിരിക്കുന്നത്. ഇത്രയധികം ജീവനക്കാരെ വഞ്ചിച്ച സർക്കാരിന് വലിയ വില നൽകേണ്ടി വരുമെന്നും ജയകുമാർ പറഞ്ഞു. ഫെറ്റോ സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി.എ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സജീവ് കുമാർ, പി.എസ്.സി. എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി സജീവ് തങ്കപ്പൻ, യൂണിവേഴ്‌സിറ്റി സംഘ് ജനറൽ സെക്രട്ടറി അരുൺ, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ട്രഷറർ റ്റി. സുദർശനൻ, എൻ.ടി.യു. ജില്ലാ ട്രഷറർ അരുൺ, ഫെറ്റോ മുൻ ജില്ലാ പ്രസിഡന്റ് എസ്. മോഹനചന്ദ്രൻ, എൻ.ജി.ഒ. സംഘ് നേതാക്കളായ പ്രദീപ് പുള്ളിത്തല, എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഫെറ്റോ നേതാക്കളായ ജി.ഡി. അജികുമാർ, പാക്കോട് ബിജു, രഘൂത്തമൻ പകൽക്കുറി, ആർ.എസ്. രതീഷ്‌കുമാർ, പി. പ്രേംചന്ദ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.