- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുപ്രേമന്റെ മകന്റെ പ്രതിശ്രുതവധുവിനുണ്ടായിരുന്നത് വലിയ സാമ്പത്തിക പ്രശ്‌നങ്ങൾ; സുഹൃത്തിന് നൽകാനുണ്ടായിരുന്ന ആഭരണങ്ങളും ഇടനിലനിന്ന് വാങ്ങിക്കൊടുത്ത ആറു ലക്ഷവും ബാധ്യതകളായി; ആറു വർഷം പ്രേമിച്ചപ്പോഴും രഹസ്യമായി സൂക്ഷിച്ച പ്രശ്‌നങ്ങൾ കാമുകൻ അറിഞ്ഞത് ആത്മഹത്യക്കു കാരണമായെന്ന് പൊലീസ്
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ മകൻ വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കി പൊലീസ്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിന് നാളടുക്കവേ തന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ കാമുകനും പ്രതിശ്രുത വരനുമായ ഹരികൃഷ്ണൻ അറിഞ്ഞതാണ് ബിന്ദുജയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ടെക്‌നോപാർക്കിലെ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോഴാണ് കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണനും മാവേലിക്കര സ്വദേശി ബിന്ദുജയും സൗഹൃദത്തിലും പിന്നെ പ്രണയത്തിലുമായത്. തിരുവനന്തപുരത്തെ ഫ്ളാറ്റിലാണ് ബിന്ദുജ ആത്മഹത്യ ചെയ്തത്. വൻ സാമ്പത്തിക ബാധ്യതകൾ ബിന്ദുജയ്ക്കുണ്ടായിരുന്ന കാര്യം അടുത്തിടെ ഹരികൃഷ്ണൻ അറിഞ്ഞിരുന്നു. ടെക്‌നോപാർക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയൻസ് എന്ന കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് ബിന്ദുജയും ഹരികൃഷ്ണനും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ബിന്ദുജ അലയൻസ് വിട്ടു പഞ്ചാബ് നാഷണൽ ബാങ്കിലേ
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ മകൻ വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കി പൊലീസ്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിന് നാളടുക്കവേ തന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ കാമുകനും പ്രതിശ്രുത വരനുമായ ഹരികൃഷ്ണൻ അറിഞ്ഞതാണ് ബിന്ദുജയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ടെക്‌നോപാർക്കിലെ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോഴാണ് കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണനും മാവേലിക്കര സ്വദേശി ബിന്ദുജയും സൗഹൃദത്തിലും പിന്നെ പ്രണയത്തിലുമായത്.
തിരുവനന്തപുരത്തെ ഫ്ളാറ്റിലാണ് ബിന്ദുജ ആത്മഹത്യ ചെയ്തത്. വൻ സാമ്പത്തിക ബാധ്യതകൾ ബിന്ദുജയ്ക്കുണ്ടായിരുന്ന കാര്യം അടുത്തിടെ ഹരികൃഷ്ണൻ അറിഞ്ഞിരുന്നു. ടെക്‌നോപാർക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയൻസ് എന്ന കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് ബിന്ദുജയും ഹരികൃഷ്ണനും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ബിന്ദുജ അലയൻസ് വിട്ടു പഞ്ചാബ് നാഷണൽ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്‌സി ഇൻഷുറൻസിലേക്കും മാറിയെങ്കിലും പ്രണയം തുടർന്നു.
അലയൻസ് കമ്പനിയിൽ നിന്നും പിഎൻബിയിലേക്ക് മാറിയ സമയത്ത് പെൺകുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പക്കൽ നിന്നും പണത്തിനായി സ്വർണ്ണാഭരണങ്ങൾ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നൽകാനാകാതിരുന്നതോടെ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിൽ കേസാവുകയും ചെയ്തു. സ്‌റ്റേഷനിലെ മധ്യസ്ഥതയിൽ ആഭരണങ്ങൾ തിരികെ നൽകാനുള്ള ദിവസമായി ശനിയാഴ്ച തീരുമാനിക്കുകയുമായിരുന്നു. ഈ ദിവസമാണ് പെൺകുട്ടി ഫ്ളാറ്റിൽ ആത്മഹത്യ ചെയ്തത്.
ഒരു സുഹൃത്തിന് ആഭരണങ്ങൾ നൽകാനുള്ളതിന് പിന്നാലെ മറ്റൊരാൾക്ക് ആറു ലക്ഷം രൂപ ഒരു പരിചയക്കാരന് വാങ്ങി നൽകിയ ബാധ്യതയും പെൺകുട്ടിക്കുണ്ടായിരുന്നു. ഈ സമയത്താണ് ഹരികൃഷ്ണൻ വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചതും ഇരു വീട്ടുകരും സംസാരിച്ച് നിശ്ചയം നടത്താൻ തീരുമാനിച്ചതും. ഈ സമയത്തും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദിവസം സ്വർണ്ണാഭരണത്തിന്റേയും പണത്തിന്റേയും ബാധ്യത ഹരികൃഷ്ണൻ ഇവരുടെ ഒരു സുഹൃത്ത് വഴി അറിയുകയും ചെയ്തു.
സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിഞ്ഞ ഹരികൃഷ്ണനും ബിന്ദുജയും ഇതേക്കുറിച്ച് സംസാരിക്കുകയും പിന്നീട് കാര്യങ്ങൾ മറച്ചുവച്ചതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. ജവഹർ നഗറിലെ ഫ്ളാറ്റിലേക്ക് പെൺകുട്ടിയും സഹോദരനും അമ്മയും താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കായി അമ്മയും സഹോദരനും നാട്ടിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ. ശനിയാഴ്ച രാവിലെ തന്നെ പെൺകുട്ടി ഹരിയോട് താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും കൈയിലെ വെയിൻ മുറിക്കുമെന്നും സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടനെതന്നെ പെൺകുട്ടിയ ഹരി വിളിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുത്തില്ല.
പെൺകുട്ടി ഫോൺ എടുക്കാതെ വന്നപ്പോൾ വലിയവിളയിലെ വീട്ടിൽനിന്നും ഹരികൃഷ്ണൻ ഫ്ളാറ്റിലേക്ക് എത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുത്ത ഫ്ളാറ്റിലെ ചിലരെ ഹരികൃഷ്ണൻ വിളിച്ച് കാര്യം പറയുകയും ചെയ്തു. എല്ലാവരും ചേർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ഫ്ളാറ്റിൽ പണിചെയ്തിരുന്ന ചില കാർപെന്റർമാരെ വിവരമറിയച്ചപ്പോൾ അവർ വന്ന് വാതിൽ പൊളിച്ച് മാറ്റുകയായിരുന്നു. ഈ സമയത്ത് അകത്ത് കടന്നപ്പോൾ പെൺകുട്ടി സീലിങ്ങിൽ തൂങ്ങി നിൽക്കുകയായിരുന്നു.
തൂങ്ങിനിന്ന കെട്ടഴിച്ച് ഹരികൃഷ്ണനും ഫ്ളാറ്റിലെ മറ്റ് ചിലരും ചേർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. പിന്നീടാണ് പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചത്. മാവേലിക്കരയിൽനിന്നും തിരിച്ചെത്തിയ അമ്മയുടേയും സഹോദരന്റേയും ഹരികൃഷ്ണന്റെ പിതാവ് കൊച്ചുപ്രേമന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ പെൺകുട്ടിയുടെ മൃതദേഹം ഇപ്പോഴും സംസ്‌കരിച്ചിട്ടില്ല. ആൻഡമാനിൽ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന അച്ഛൻ വിജയൻ വെള്ളിയാഴ്ചയെ എത്തുകയുള്ളു.
ഒരു മാസം മുൻപാണ് പെൺകുട്ടി ജവഹർ നഗറിലെ ശിവജി സഫയിർ എന്ന ഫ്ളാറ്റിലെ ഡി 12 എന്ന അപ്പാർട്‌മെന്റിലേക്ക് മാറിയത്. ഫ്ളാറ്റിൽ എത്തിയിട്ട് ഒരു മാസമാകുന്നതേയുള്ളുവെങ്കിലും എല്ലാവരോടും നല്ല സൗഹൃദമാണ് പെൺകുട്ടി സ്ഥാപിച്ചിരുന്നത്. പേട്ടയിലെ ഒരു വീട്ടിലാണ് ഇവർ ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് ബി ടെക് വിദ്യാർത്ഥിയായ സഹോദരനും അമ്മ സരസ്വതിക്കുമൊപ്പം ആക്കുളത്തെ ഒരു ഫ്ളാറ്റിലേക്കും മാറിയ ശേഷമാണ് ഇപ്പോൾ ഇങ്ങോട്ട് മാറിയത്.
പെൺകുട്ടി ഇവിടേക്ക് താമസം മാറിയത് മുതൽ ഹരികൃഷ്ണൻ ഇവിടെ സ്ഥിരമായി വരുമായിരുന്നുവെന്നും ഫ്ളാറ്റിലെ ആൾക്കാർ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ഫ്ളാറ്റിൽനിന്നു താഴെ വീണു മരിച്ചുവെന്ന വാർത്ത പരന്നത്. എന്നാൽ പിന്നീടാണ് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. നഗരത്തിലെ മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാൾ ഫ്ളാറ്റിൽ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കൺട്രോൾ റൂമിൽ നിന്ന് മ്യൂസിയം പൊലീസിന് ലഭിച്ച വിവരം.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഫ്ളാറ്റിലെ തന്നെ ചിലർ ചേർന്ന ഡി 12 ഫ്ളാറ്റിൽ നിന്ന് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ നിന്നും താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പെൺകുട്ടി അപ്പോഴേക്കും മരണപെട്ടിരുന്നു. പിന്നീട് കേരളാ പൊലീസിന്റെ ഫോറൻസിക് വിഭാഗം ഫ്ളാറ്റിലെത്തി പരിശോധന നടത്തി. അസ്വാഭാവികമായി ഫ്ളാറ്റിൽ നിന്ന് ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് മ്യൂസിയം എസ്എച്ച്ഒ മറുനാടൻ മലയാളിയോട് പറഞ്ഞു.