ജിദ്ദ: മലയാളി വിദ്യാർത്ഥിനി ജിദ്ദയിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. അൽ ശർഖ് ഫർണിച്ചർ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുൽ ലത്തീഫിന്റെ മകൾ ഫിദ (14) ആണ് മരിച്ചത്. കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് ദുരന്തമെത്തിയത്.

ജിദ്ദ അൽ മവാരിദ് ഇന്റർനാഷണൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഫിദ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി പൊയിൽതൊടുക അബ്ദുൽ ലത്തീഫിെന്റ മകളാണ് ഫിദ. നീന്തൽകുളത്തിൽ കുട്ടികൾ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അൽ ശർഖ് ഫർണിച്ചർ മാനേജിങ് ഡയറക്ടറുമാണ് അബ്്ദുൽ ലത്തീഫ്.

മാതാവ്: ജസ്ലി. സഹോദരങ്ങൾ : ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ. സുലൈമാനിയയിലെ ആശുപത്രിയിലുള്ള മൃതദേഹം മക്കയിൽ ഖബറടക്കും.