- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബർട്ടോ ലെവൻഡോവ്സ്കി ഫിഫ ഫുട്ബോളർ ഓഫ് ദ ഇയർ; പിന്തള്ളിയത് മെസിയും റോണോയും ഉൾപ്പടെ സൂപ്പർ താരങ്ങളെ; വനിതതാരം ലൂസി ബ്രൗൺസ്; ലോക ഇലവനിൽ അണിനിരന്ന് മെസ്സിയും റോണോയും
സൂറിച്ച്: 2020-ലെ ഫിഫയുടെ മികച്ച താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ താരങ്ങളെ പിന്തള്ളിയാണ് ലെവൻഡോവ്സ്കി ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയത്.അന്തിമപ്പട്ടികയിലുണ്ടായിരുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്നാണ് ലെവൻഡോവ്സ്കി പുരസ്കാരം സ്വന്തമാക്കിയത്.ബയേണിനെ ചാമ്പ്യൻസ് ലീഗിലും ജർമൻ ബുണ്ടസ് ലിഗയിലും ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുണ്ട്. ജർമൻകപ്പ്, യുവേഫ സൂപ്പർ കപ്പ്, ജർമൻ സൂപ്പർ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളിൽ 60 ഗോളുകളാണ് താരം നേടിയത്.
13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി.2018-ൽ പുരസ്കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം.കഴിഞ്ഞ വർഷം ബാഴ്സലോണയുടെ ലയണൽ മെസ്സിയാണ് കിരീടം നേടിയത്. രണ്ട് വർഷം യുവന്റസ് താരം റൊണാൾഡോയും പുരസ്ക്കാരം നേടി.
മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗൺസ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ താരമാണ് ലൂസി. നേരത്തെ ലിയോണിനായാണ് കളിച്ചത്. പുരസ്കാരം നേടുന്ന ആദ്യ വനിത പ്രതിരോധനിരതാരമാണ്. 2019-20 സീസണിൽ ലിയോണിനൊപ്പം വനിത ചാമ്പ്യൻസ് ലീഗ് നേടി.
മറ്റ് പുരസ്കാരങ്ങൾ
മികച്ച പരിശീലകൻ: യർഗൻ ക്ലോപ്പ് (ലിവർപൂൾ)
മികച്ച വനിത പരിശീലക: സറീന വിഗ്മാൻ (യു.എസ്)
പുഷ്കാസ് പുരസ്ക്കാരം (മികച്ച ഗോൾ): സൺ ഹ്യൂങ് മിൻ (ടോട്ടനം)
മികച്ച ഗോൾകീപ്പർ: മാനുവൽ നൂയർ (ബയേൺ മ്യൂണിക്ക്)
മികച്ച വനിത ഗോൾകീപ്പർ: സാറ ബുഹാദി (ഒളിമ്പിക് ലിയോൺ)
ഫിഫ ഫാൻ പുരസ്കാരം: മരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ (ബ്രസീൽ)
ഫിഫ ഫെയർപ്ലേ: മാത്തിയോ അഗ്നീസെ (ഇറ്റലി)
ഫിഫ ലോക ഇലവൻ: മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വാ കിമ്മിച്ച്, കെവിൻ ഡിബ്രുയിനെ, തിയാഗോ അൽകാൻട്ര, ട്രന്റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ.
സ്പോർട്സ് ഡെസ്ക്