- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാംക്ളാസുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ ബന്ധു; പൊലീസ് കേസ് അന്വേഷിച്ചപ്പോഴും ഒരക്ഷരം മിണ്ടാതെ അമ്മ; പീഡനകഥകളിൽ കേരളം മരവിച്ചുനിൽക്കുമ്പോൾ പിഞ്ചുപെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ
കോട്ടയം: പീഡനവാർത്ത കേരളത്തിൽ പുതുമയല്ലാതായി മാറി, അമ്മയുടെ കാമുകൻ മകളെ പീഡിപ്പിക്കുന്ന വാർത്തയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട കുടുംബത്തിന്റെ രക്ഷകനായി എത്തി പിഞ്ചുകുഞ്ഞിനെ റാഞ്ചി എന്നറിഞ്ഞും ഒരക്ഷരം പോലും ഉരിയാടതിരുന്ന ആ സ്ത്രീയെ ഒരു അമ്മയെന്ന് വിളിക്കാൻ പറ്റുമോ ? അതും പോരാഞ്ഞിട്ടും സംഭവം വിവാദമായി കേസ് എടുത്ത് പൊലീസ് അന്വേഷിച്ച്കൊണ്ടരിക്കുമ്പോൾ രക്ഷപെടാൻ പൊലീസ് നീക്കങ്ങൾ അറിയിച്ചു കൊടുക്കുകയും ചെയ്താൽ? പഠിക്കാൻ അതി സമർത്ഥയായ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയുടെ ബന്ധു കൂടിയായ കാമുകനെയാണ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റു ചെയ്തത്. മേച്ചാൽ മച്ചിയാനിക്കൽ ജോസി( ബിനോയി 45)നെയാണ് പിടികൂടിയത്.കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ച വീട്ടമ്മയുമായി അടുപ്പത്തിലായ ജോസ് വീട്ടിൽ പലപ്പോഴും എത്തിയിരുന്നു. കുട്ടിയുടെ അമ്മ ജോലിസംബന്ധമായി ട്രെയിനിംഗിന് തിരുവനന്തപുരത്തിന് പോയ തക്കം നോക്കി ഫെബ്രുവരി 23ന് രാത്രി 9,30 ഓടെ മദ്യപിച്ച് വീട്ടിൽ എത്തി കുട്ടിയെ കയറ
കോട്ടയം: പീഡനവാർത്ത കേരളത്തിൽ പുതുമയല്ലാതായി മാറി, അമ്മയുടെ കാമുകൻ മകളെ പീഡിപ്പിക്കുന്ന വാർത്തയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട കുടുംബത്തിന്റെ രക്ഷകനായി എത്തി പിഞ്ചുകുഞ്ഞിനെ റാഞ്ചി എന്നറിഞ്ഞും ഒരക്ഷരം പോലും ഉരിയാടതിരുന്ന ആ സ്ത്രീയെ ഒരു അമ്മയെന്ന് വിളിക്കാൻ പറ്റുമോ ? അതും പോരാഞ്ഞിട്ടും സംഭവം വിവാദമായി കേസ് എടുത്ത് പൊലീസ് അന്വേഷിച്ച്കൊണ്ടരിക്കുമ്പോൾ രക്ഷപെടാൻ പൊലീസ് നീക്കങ്ങൾ അറിയിച്ചു കൊടുക്കുകയും ചെയ്താൽ?
പഠിക്കാൻ അതി സമർത്ഥയായ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയുടെ ബന്ധു കൂടിയായ കാമുകനെയാണ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റു ചെയ്തത്. മേച്ചാൽ മച്ചിയാനിക്കൽ ജോസി( ബിനോയി 45)നെയാണ് പിടികൂടിയത്.കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ച വീട്ടമ്മയുമായി അടുപ്പത്തിലായ ജോസ് വീട്ടിൽ പലപ്പോഴും എത്തിയിരുന്നു.
കുട്ടിയുടെ അമ്മ ജോലിസംബന്ധമായി ട്രെയിനിംഗിന് തിരുവനന്തപുരത്തിന് പോയ തക്കം നോക്കി ഫെബ്രുവരി 23ന് രാത്രി 9,30 ഓടെ മദ്യപിച്ച് വീട്ടിൽ എത്തി കുട്ടിയെ കയറി പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചുകൊണ്ട് സഹോദരിയുടെ അടുത്ത് എത്തിയാണ് രക്ഷപെട്ടത്. സംഭവം ഉടൻ കുട്ടി അമ്മയെ അറിയിച്ചുവെങ്കിലും പരാതിപ്പെടാൻ കൂട്ടാക്കിയില്ല.
ക്ളാസിൽ പഠിക്കാൻ മുടക്കിയായിരുന്ന കുട്ടി മൗനിയായിരിക്കുന്നത് ശ്രദ്ധയിൽ പെട്ട അദ്ധ്യാപകർ ചോദിച്ചപ്പോളാണ് കുട്ടി സൂചനകൾ നൽകിയത്. തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. രാമപുരം സി.ഐയുടെ നേത്യത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഒളിവിലായിരുന്ന ബിനോയി നാട്ടിൽ നിന്ന് രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ കൂട്ടകല്ല് ഭാഗത്തു നിന്ന് പിടിയിലായത്. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ബിനോയി മുൻപും സ്ത്രീ വിഷയങ്ങളിൽ തല്പരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് വിവാഹബന്ധം വേർപെടുത്തി കഴിഞ്ഞു വരുകയായിരുന്നു. പാലക്കാട് പറളിയിൽ ഒരു സ്ത്രീയോടൊപ്പം താമസം തുടങ്ങിയതിനെതുടർന്നാണ് ഭാര്യ വിവാഹമോചനം തേടിയത്. ഇതു കൂടാതെയും പല സ്ത്രീകളുമായും ബിനോയിക്ക് ബന്ധമുണ്ടായിരുന്നതായി സുഹ്യത്തുകളും നാട്ടുകാരും പറയുന്നു.കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ലന്നും ശരിരഭാഗങ്ങളിൽ കയറി പിടിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് കുട്ടിക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ട് പല ദിവസങ്ങളിലും രാത്രി സമയത്ത് വീടിന് സമീപത്തുള്ള പറമ്പിൽ ഒളിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.രാമപുരം സി.ഐ ബിനു മേലുകാവ് എസ്.ഐ സന്ദീപ് കെ.ടി എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്.