അനശ്വരമായ രക്തസാക്ഷിത്വത്തിന് 2017 ഒക്ടോബർ ഒൻപതിന് 50 ആണ്ടുകൾ തികയുകയാണ്. അരനൂറ്റാണ്ടിനിപ്പോഴും ലോകയുവത്വത്തിന്റെ പ്രതീകങ്ങളിലൊന്നായി ചെ നിലനിൽക്കുന്നു.

അനീതിക്കെതിരെ പ്രതികരിക്കുന്നവർക്കാവട്ടെ നിലയ്ക്കാത്ത ആവേശവും പ്രേരണയും. സാമ്രാജ്യകത്വ വിരുദ്ധ-വിമോചനസമരങ്ങളിൽ ഇന്നും ഈ പോരാട്ടമാണ് മാതൃകയും മാർഗ്ഗവുമാകുന്നത്. ആ അനശ്വരമായ രക്തസാക്ഷിത്വത്തിന് 50 വയസ്സു തികയുമ്പാൾ ഒരു ഓർമ്മ കുറിപ്പ്

ഈ ലോകത്ത് കുഷ്ഠ രോഗികളെ യാതൊരു പ്രതിഫലേച്ഛയും കൂടാതെ ചികിൽസിച്ച ഒരു വ്യക്തി ആരാണെന്ന് ചോദിച്ചാൽ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക പാവങ്ങളുടെ അമ്മയായ മദർ തെരേസയായിരിക്കും. എന്നാൽ അവർക്കും മുന്പേ ഒരു 20 വയസുകാരൻ രാജ്യങ്ങൾ താണ്ടി കുഷ്ഠ രോഗികളെ സൗജന്യമായി ചികിൽസിച്ചിരുന്നു. മറ്റാരുമല്ല ഡോക്ടർ ഏർണസ്റ്റോ റാഫേൽ ഗുവേര ഡി ലാർസേന എന്ന ചെ ഗുവേര തന്നെ !

അർജന്റീനയിലെ മെഡിസിൻ വിദ്യാർത്ഥി, നല്ല സാമ്പത്തിക സുരക്ഷിതത്വം നല്ല ജീവിത സാഹചര്യങ്ങൾ ഫൈനൽ പരീക്ഷയ്ക്ക് മുമ്പ് കൂട്ടുകാരനുമൊത്ത് ഒരു പഴഞ്ചൻ മോട്ടോർ സൈക്കിളിൽ ഒരു സാഹസിക യാത്ര പോകാൻ തീരുമാനിച്ചു ആ യാത്ര അതിർത്തികൾ താണ്ടി ഒരുപാട് ദൂരം പോയി സങ്കൽപ്പങ്ങൾക്കുമപ്പുറം ദുരിതമായ ചില മനുഷ്യ ജീവിതങ്ങൾ അവൻ കണ്ടു മനുഷ്യൻ മനുഷ്യനുമേൽ അടിച്ചേൽപിക്കുന്ന വേർതിരിവുകൾ.മനുഷ്യൻ മനുഷ്യനെ പൈശാചികമായി ചൂഷണം ചെയ്യുന്നത്....

അവൻ അർജന്റീനയിൽ കണ്ട ജീവിതമല്ലായിരുന്നു അത്... കുഷ്ഠ രോഗത്താൽ അവഗണന അനുഭവിക്കുന്ന മനുഷ്യർ.... അവന് തിരിച്ചു പോകാമായിരുന്നു ദുരിത ജീവിതം നയിക്കുന്ന ആ പാവങ്ങളോട് മുഖം തിരിക്കാമായിരുന്നു. വേറെ ഏതോ രാജ്യക്കാർ വേറെ ഏതോ വിശ്വാസങ്ങളും ജീവിത സാഹചര്യങ്ങളും സംസ്‌കാരങ്ങളും ഉള്ളവർ... പക്ഷെ സ്വന്തം സുഖ സൗകര്യങ്ങളെ ത്യജിച്ച് ആ പാവപ്പെട്ടവരുടെദുരിതങ്ങളിലേക്ക് അവൻ എടുത്ത്ചാടി....ഗാട്ടിമാലയിലും മൊറോക്കോയിലേയുംകുഷ്ഠ രോഗികളെ സൗജന്യമായി ചികിത്സിച്ചു.

വിപ്‌ളവ സംഘത്തിലെ ഡോക്ടർ

അക്കാലത്താണ് മെക്സിക്കോയിൽ വച്ച് ചെ ഫിദൽ കാസ്ട്രോയെ കണ്ടുമുട്ടുന്നത്.. അന്ന് മെക്സിക്കോയിൽ ഇരുന്നുകൊണ്ട് ഒരു വിപ്ലവ ഗ്രൂപ്പ് ഉണ്ടാക്കി ക്യൂബയെ മോചിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഫിദലും അനുജൻ റൗൾ കാസ്ട്രോവും... ചെഗുവേര ഫിദലിന്റെ വിപ്ലവ സംഘത്തിൽ ഡോക്ടറായിചേർന്നു.. ഒരു അർദ്ധ രാത്രി ഫിദൽ മത്സ്യ ബന്ധനക്കാരുടെ കയ്യിൽ നിന്നും വില കൊടുത്ത് വാങ്ങിയ ഗ്രാന്മ എന്ന ബോട്ടിൽ മെക്സിക്കൻ കടലിലൂടെ അവർ 80 പോരാളികളുമായി ക്യൂബയിലേക്ക് പുറപ്പെട്ടു.

ആ പഴഞ്ചൻ ബോട്ടിൽ യാത്ര ചെയ്യാവുന്നത് 12 പേർക്കായിരുന്നുഅതിലാണ് 80 പേരെ കുത്തിത്തിരുകി യാത്ര.. ഭീകരമായ കൊടുംകാറ്റും പേമാരിയും അവരെ ഉലച്ചുബോട്ട് ആടി ഉലയാൻ തുടങ്ങി..എന്തു ചെയ്യും ചെ ചോദിച്ചു.. വെടിക്കോപ്പുകൾ നിറച്ച പെട്ടികൾ ഒഴികെ ഭക്ഷണസാധനങ്ങൾ നിറച്ച ടിന്നുകൾ വെള്ളത്തിലേക്കെറിയാൻ ഫിദൽ നിർദ്ദേശം നൽകി.. അങ്ങനെ ബോട്ട് മുങ്ങാതെ മുന്നോട്ട് നീങ്ങി ലക്ഷ്യംതെറ്റി മൂന്ന് ദിവസം ബോട്ട് കടലിലലഞ്ഞു. പലരും കടൽ ചൊരുക്ക് പിടിച്ച് മരിച്ചു..

ഒടുവിൽ ഒരു രാത്രി അവശേഷിക്കുന്ന 60 ഓളം പോരാളികളുമായി ആ നൗക ക്യൂബൻ തീരത്തണഞ്ഞു. ലക്ഷ്യം തെറ്റി ഒരു ചതുപ്പിലാണ് അവർ ഇറങ്ങിയത് ചതുപ്പിലൂടെ സാധനങ്ങളുമായി മുന്നേറാൻ അവർ നന്നേ പാടുപെട്ടു.. എന്നാൽ പൊടുന്നനെ ആകാശത്ത് ബോംബർ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഭീകരമായ ബോംബുവർഷം തുടങ്ങി. അപ്രതീക്ഷിതമായ ആ ആക്രമണം കഴിഞ്ഞപ്പോൾ സംഘത്തിൽ ബാക്കിയായത് 20 പേർ മാത്രം ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു.

ഫിദലിന്റെ നീക്കം സിഐഎ ചോർത്തിയിരുന്നു. അവർ അവശേഷിച്ച വിപ്ലവ സംഘവുമായി സീറോ മെസ്ത്റാ പർവ്വതങ്ങളിൽ അഭയം തേടി.അവിടെ തമ്പടിച്ച് ഫിദലും ചെ യും സംഘത്തിൽ ആൾ ബലം വർദ്ധിപ്പിച്ചു. തുടർന്നുള്ള പോരാട്ടത്തില് ക്രൂരനും സ്വേച്ഛാധിപതിയുമായ ബാറ്റിസ്സറ്റയുടെ കയ്യിൽ നിന്നും ക്യൂബയെ മോചിപ്പിച്ചു.ക്യൂബയുടെ ഏറ്റവും മികച്ച ധനകാര്യ മന്ത്രി, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ ചെ തിളങ്ങി.. ക്യൂബ അദ്ദേഹത്തിന് പൗരത്വം നൽകി.അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാനായി സോവിയറ്റ് യൂണിയനുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചു.

ഫിദലിനും തടയാനാവാത്ത പോരാട്ടവീര്യം

അങ്ങനെ എല്ലാംകൊണ്ടും സുഖപ്രദമായ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക്അവര് എത്തപ്പെട്ടെങ്കിലും ആ പോരാളിയുടെ മനസ് തടഞ്ഞു നിർത്താൻ ഫിദലിനുപോലും കഴിഞ്ഞില്ല.തന്റെ പോരാട്ട വീര്യം ലോകത്ത് ചൂഷണമനുഭവിക്കുന്ന മനുഷ്യർക്ക് ഇനിയും ആവശ്യമുണ്ടെന്ന്പറഞ്ഞ് വേഷ പ്രച്ഛന്നനായി റമോൺ ഗോൺസാൽവസ് എന്ന പേരിൽ ബൊളീവിയയിലെത്തി കൊടും കാടുകളിൽ വിപ്ലവസംഘത്തെ വളർത്തി.

പോരാട്ടങ്ങൾക്ക് ഒത്ത നടുവിലും അവൻ സ്നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു. കമ്യൂണിസം അതിരുകളില്ലാതെ സ്നേഹമാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.ഒരു ദിവസം വീഴുമെന്നറിഞ്ഞുകൊണ്ട് തന്നെ യാത്ര തുടര്ന്നു. ഒടുവിൽ അത്തരമൊരു പോർമുഖത്തിൽ അവൻ കൊല്ലപ്പെട്ടു. അവനെ ഒരുപാട് പേർ വിഡ്ഢി എന്നു വിളിച്ചു. ചുരുട്ട് വലിക്കുന്ന അവന്റെ ചിത്രം ചൂണ്ടിക്കാട്ടി കഞ്ചാവ് വലിക്കാരൻ എന്ന് വിളിക്കാനായിരുന്നു ചിലർക്കിഷ്ടം. പക്ഷെ അവൻ കൊളുത്തിയ തിരിയുടെ വെട്ടം കാണാൻ കണ്ണുള്ളവർ അവനെ വിളിച്ചു കമ്യൂണിസ്റ്റ്..

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അനേകം ധീരന്മാരെ നമുക്കറിയാം... എന്നാൽ അതിരുകൾ നോക്കാതെ രാജ്യ വേർതിരിവുകളില്ലാതെ മനുഷ്യരെല്ലാം ഒന്ന് അവന്റെ പ്രശ്നങ്ങളും ഒന്ന് എന്നുകണ്ട് പൊരുതി മരിച്ച ഒരാളെ ഉള്ളൂ ....വിപ്ലവകാരികളുടെ വിപ്ലവകാരിയായ ഡോക്ടർ ഏർണസ്റ്റോ റാഫേൽ ഗുവേര ഡി ലാർസേന എന്ന ഏണസ്റ്റോ ചെ ഗുവേര.

(കമ്യൂണിസ്റ്റ്. കോം )