- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയയ്ക്കായി ഇന്ത്യൻ ടെന്നീസിൽ വീണ്ടും തല്ല്; ഒളിമ്പിക്‌സിൽ നമ്പർ വൺ ഡബിൾസ് താരത്തിനൊപ്പം മത്സരിക്കുമെന്ന് പേസ്; തീരുമാനിക്കേണ്ടതു സാനിയയെന്ന് ബൊപ്പണ്ണ
ന്യൂഡൽഹി: ലണ്ടൻ ഒളിമ്പിക്‌സിൽ സാനിയ മിർസയ്ക്കായി ഇന്ത്യയിലെ പുരുഷ താരങ്ങൾ മല്ലിട്ടത് ഇന്ത്യക്ക് ഉറപ്പാക്കിയ സ്വർണമെഡൽ നഷ്ടപ്പെടുത്തിയ കഥ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ ഇന്ത്യൻ ടെന്നീസിൽ സാനിയയുടെ പേരിൽ വീണ്ടും തല്ലു തുടങ്ങി. അടുത്തവർഷം നടക്കുന്ന റിയോ ഒളിംപിക്‌സിൽ സാനിയ മിർസയുടെ പങ്കാളിയെ ചൊല്ലിയാണ് ഇന്ത്യൻ ടെന്നിസ് പൊ
ന്യൂഡൽഹി: ലണ്ടൻ ഒളിമ്പിക്‌സിൽ സാനിയ മിർസയ്ക്കായി ഇന്ത്യയിലെ പുരുഷ താരങ്ങൾ മല്ലിട്ടത് ഇന്ത്യക്ക് ഉറപ്പാക്കിയ സ്വർണമെഡൽ നഷ്ടപ്പെടുത്തിയ കഥ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ ഇന്ത്യൻ ടെന്നീസിൽ സാനിയയുടെ പേരിൽ വീണ്ടും തല്ലു തുടങ്ങി.
അടുത്തവർഷം നടക്കുന്ന റിയോ ഒളിംപിക്‌സിൽ സാനിയ മിർസയുടെ പങ്കാളിയെ ചൊല്ലിയാണ് ഇന്ത്യൻ ടെന്നിസ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.
സാനിയയുമൊത്ത് മിക്‌സ്ഡ് ഡബിൾസിൽ മത്സരിക്കുമെന്ന് ലിയാൻഡർ പെയ്‌സ് പറഞ്ഞപ്പോൾ, തീരുമാനിക്കേണ്ടത് സാനിയ ആണെന്ന് ബൊപണ്ണ തിരിച്ചടിച്ചു. കഴിഞ്ഞ തവണ സാനിയ മിർസയുടെ പങ്കാളിയാകാൻ ലിയാൻഡർ പെയ്‌സും മഹേഷ് ഭൂപതിയും പരസ്യമായി കൊമ്പുകോർത്തപ്പോൾ ലണ്ടൻ ഒളിംപിക്‌സിൽ ഉറപ്പായ മെഡലാണ് ഇന്ത്യക്ക് നഷ്ടമായത്.
11 മാസമാണ് റിയോ ഒളിംപിക്‌സിന് ശേഷിക്കുന്നത്. ഈ സമയത്തു സാനിയയെ ചൊല്ലി ഇന്ത്യൻ ടെന്നിസിൽ അടുത്ത കലാപം ഉറപ്പായിരിക്കുകയാണ്. യുഎസ് ഓപ്പൺ മിക്‌സ്ഡ് ഡബിൾഡ് ജയത്തിന് പിന്നാലെ ലണ്ടൻ ഒളിംപിക്‌സാണെന്ന് അടുത്ത പ്രധാന ലക്ഷ്യമെന്നും സാനിയയുമൊത്ത് മിക്‌സ്ഡ് ഡബിൾസിൽ കളിക്കുമെന്നും പെയ്‌സ് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
പെയ്‌സിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിൽ അതൃപ്തനായ ബൊപണ്ണ പങ്കാളിയാരാകുമെന്ന് സാനിയ തീരുമാനിക്കുമെന്നും തുറന്നടിച്ചു. േലാക ഒന്നാം നമ്പർ ഡബിൾസ് താരമായ സാനിയയുടെ പങ്കാളിയെ തീരുമാനിക്കുമ്പോൾ റാങ്കിങ് കൂടി പരിഗണിക്കണമെന്നും ബൊപണ്ണ ആവശ്യപ്പെട്ടു. നിലവിൽ ഡബിൾസ് റാങ്കിംഗിൽ ബൊപണ്ണ പതിമൂന്നാമതും പെയ്‌സ് 33 ആം സ്ഥാനത്തുമാണ്.
ഡേവിസ് കപ്പിലും റിയോയിലെ പുരുഷ ഡബിൾസിലും ഇന്ത്യക്കായി മത്സിക്കേണ്ട പെയ്‌സും ബൊപണ്ണയും ഇടയുമ്പോൾ, ലണ്ടനിലെ ദുരന്തം ആവർത്തിക്കുമോയെന്ന ആശങ്കയിലാണു കായികപ്രേമികൾ.