- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എസ് ജിക്ക് ഹെലികോപ്റ്ററില്ല; വ്യോമസേനയ്ക്ക് വിമാനവുമില്ല; എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; പതിനൊന്നു കളിക്കാർക്ക് പകരം ഏഴു പേരെക്കൊണ്ട് ക്രിക്കറ്റ് കളിക്കേണ്ട അവസ്ഥയാണ് വ്യോമസേനയ്ക്കെന്ന് ബി എസ് ധനോവ
ന്യൂഡൽഹി: ദേശീയ സുരക്ഷാ സേനയായ എൻ എസ് ജിക്ക് ഹെലികോപ്റ്ററുകൾ ഇല്ലാത്തത് കമാൻഡോ ആക്രമണങ്ങൾക്ക് തടസ്സമാകുന്നുവെന്ന വാർത്ത പുറത്തു വന്നത് ഒരാഴ്ച മുമ്പാണ്.ഇപ്പോഴിതാ വ്യോമസേനയുടെ അവസ്ഥ അതിനെക്കാളും പരിതാപകരമാണെന്ന് സാക്ഷാൽ വ്യോമസേന മേധാവി തന്നെ തുറന്നു സമ്മതിക്കുന്നു. വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവിനെ കളിക്കാരില്ലാതെ മൽസരത്തിനിറങ്ങുന്ന ക്രിക്കറ്റ് ടീമിനോട് ഉപമിച്ചാണ് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ തന്റെ രോഷം പ്രകടിപ്പിച്ചത്. പതിനൊന്നു കളിക്കാർക്കുപകരം ഏഴുപേരെക്കൊണ്ടു ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണു ഫൈറ്റർ ജെറ്റുകളില്ലാത്ത വ്യോമസേനയുടേത്. അതേസമയം ഈ പരിമിതികൾക്കെല്ലാം നടുവിലും ഭീകരാക്രമണമോ യുദ്ധമോ ഉണ്ടായാൽ വ്യോമസേന തയാറാണ്. എന്നാൽ അതിനിയും കേന്ദ്രസർക്കാർ പരീക്ഷിക്കേണ്ട ഒന്നാണെന്നാണ് ധനോവയുടെ പക്ഷം.ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ധനോവയുടെ പ്രതികരണം. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ മാവോയിസ്റ്റുകൾക്കെതിരെയും ആക്രമണം നടത്താൻ വ്യോമസേന തയാറാണ്. യുദ്ധത്തിൽ ശക്തനായ പങ്കാളിയാകുന്നതി
ന്യൂഡൽഹി: ദേശീയ സുരക്ഷാ സേനയായ എൻ എസ് ജിക്ക് ഹെലികോപ്റ്ററുകൾ ഇല്ലാത്തത് കമാൻഡോ ആക്രമണങ്ങൾക്ക് തടസ്സമാകുന്നുവെന്ന വാർത്ത പുറത്തു വന്നത് ഒരാഴ്ച മുമ്പാണ്.ഇപ്പോഴിതാ വ്യോമസേനയുടെ അവസ്ഥ അതിനെക്കാളും പരിതാപകരമാണെന്ന് സാക്ഷാൽ വ്യോമസേന മേധാവി തന്നെ തുറന്നു സമ്മതിക്കുന്നു.
വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവിനെ കളിക്കാരില്ലാതെ മൽസരത്തിനിറങ്ങുന്ന ക്രിക്കറ്റ് ടീമിനോട് ഉപമിച്ചാണ് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ തന്റെ രോഷം പ്രകടിപ്പിച്ചത്. പതിനൊന്നു കളിക്കാർക്കുപകരം ഏഴുപേരെക്കൊണ്ടു ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണു ഫൈറ്റർ ജെറ്റുകളില്ലാത്ത വ്യോമസേനയുടേത്. അതേസമയം ഈ പരിമിതികൾക്കെല്ലാം നടുവിലും ഭീകരാക്രമണമോ യുദ്ധമോ ഉണ്ടായാൽ വ്യോമസേന തയാറാണ്. എന്നാൽ അതിനിയും കേന്ദ്രസർക്കാർ പരീക്ഷിക്കേണ്ട ഒന്നാണെന്നാണ് ധനോവയുടെ പക്ഷം.ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ധനോവയുടെ പ്രതികരണം.
സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ മാവോയിസ്റ്റുകൾക്കെതിരെയും ആക്രമണം നടത്താൻ വ്യോമസേന തയാറാണ്. യുദ്ധത്തിൽ ശക്തനായ പങ്കാളിയാകുന്നതിനു 42 സ്‌ക്വാഡ്രൺ ആണ് വ്യോമസേനയ്ക്ക് ആവശ്യം. എന്നാൽ ഇപ്പോൾ 32 സ്‌ക്വാഡ്രൺ മാത്രമാണ് ഉള്ളത്. 11 കളിക്കാർക്കു പകരം ഏഴുപേരെ ഉപയോഗിച്ചു ക്രിക്കറ്റ് കളിക്കുന്നതിനു തുല്യമാണിത്. വ്യോമസേനയുടെ ശക്തി വർധിപ്പിച്ചാൽ ഏതു സാഹചര്യത്തിലും ആകാശ യുദ്ധത്തിൽ ഒന്നാമതെത്താൻ സാധിക്കുമെന്നും ധനോവ പറയുന്നു.
ഏത് ഭീകരാക്രമണത്തെയും നേരിടാൻ വ്യോമസേന തയ്യാറാണ്.എന്നാൽ വ്യോമസേനയെ അതിന് ഉപയോഗിക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കരസേനയ്ക്കും പൊലീസിനുമെല്ലാം വിവരങ്ങളെത്തിക്കുകയെന്നതു വ്യോമസേനയെ സംബന്ധിച്ച് അൽപം പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണ ഭീഷണിയുണ്ടായാൽ തിരിച്ചടിക്കുന്നതിൽനിന്നു തങ്ങളൊരിക്കലും പിന്നോട്ടുപോകില്ല. ഏതു പൊസിഷനിൽനിന്നു വേണമെങ്കിലും പോരാടാൻ സാധിക്കും ധനോവ വ്യക്തമാക്കി.
എത്ര പെട്ടെന്നുള്ള മുന്നറിയിപ്പിലും ആക്രമണം നടത്താൻ തയാറാകണമെന്നു കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ ധനോവ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ, ചൈന എന്നിവർക്കെതിരെ 'രണ്ടര യുദ്ധ'ത്തിനു ഇന്ത്യ തയാറാണെന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ധനോവയുടെ അഭിമുഖവും പുറത്തുവന്നിരിക്കുന്നത്. രണ്ടു ശത്രുരാജ്യ സൈന്യങ്ങളെയും ഒരു അർധശത്രുവിനെയും ഒരേസമയം നേരിടുന്നതു സൂചിപ്പിക്കുന്നതാണു 'രണ്ടര യുദ്ധം' എന്ന പ്രയോഗം
ഇന്ത്യൻ വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളിൽ പലതും കാലപ്പഴക്കമുള്ളതും ഉപയോഗ ശൂന്യമായതുമാണെന്ന് ആരോപണം നേരത്തേയുണ്ട്.പഴയ റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങൾ ഇപ്പോഴും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്.എന്നാൽ ഈ വിമാനങ്ങൾ തകർന്ന് നിരവധി പൈലറ്റുമാർ കൊല്ലപ്പെടുന്നത് തുടർക്കഥയായതോടെ നമ്മുടെ യുദ്ധ വിമാനങ്ങളുടെ സാങ്കേതിക ശേഷിയിൽ പ്രതിരോധ രംഗത്തെ വിദഗ്ധരടക്കം നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇപ്പോൾ എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ നമ്മുടെ പ്രതിരോധ മേഖലയുടെ ദൗർബല്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.