- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിൽ തെന്നി നീങ്ങുന്നതിനിടെ ചുവന്ന ടോപ്പും തെന്നി നീങ്ങി; അഴിയുന്ന ടോപ്പിനെ മൈൻഡ് ചെയ്യാതെ കൂളായി പങ്കാളിക്കൊപ്പം മുന്നേറിയ ദക്ഷിണ കൊറിയൻ ഫിഗർ സ്‌കേറ്റർ യുറ മിന്നിന് കൈയടികളുടെ പൂരം
പ്യോങ്യാങ്: അഴിയുന്ന ടോപ്പ് പിടിച്ചിടുന്നതിനിടയിലും ചുവടുകൾ തെറ്റിക്കാതെ ദക്ഷിണ കൊറിയൻ സ്‌കേറ്റിങ് താരമായ യുറ മിൻ. ടീം ഇനത്തിൽ തന്റെ നൃത്ത പങ്കാളിയായ അലക്സാൻഡർ ഗെയ്മിനോടൊപ്പം മത്സരിക്കുകയായിരുന്നു 22 കാരിയായ ഫിഗർ സ്‌കേറ്റർ യുറ മിൻ. .ചുവപ്പു നിറത്തിലുള്ള ചെറിയ ടോപ്പും പാവാടയും അണിഞ്ഞെത്തിയ യുറ ഐസിലൂടെ ചുവടു വയ്ക്കുമ്പോൾ ഉടുപ്പിന്റെ പുറകിലുള്ള ഹുക്കുകൾ പൊട്ടുകയായിരുന്നു. ഗെയ്മിനൊപ്പം ചുറ്റിയും വളഞ്ഞും വേഗത്തിൽ നൃത്തം ചെയ്യുമ്പോൾ അഴിയുന്ന ടോപ്പ് യുറ പിടിച്ചിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലും തന്റെ ചുവടുകളിൽ ശ്രദ്ധിക്കാനും വലിയ പിഴവുകൾ ഉണ്ടാവാതിരിക്കാനും യുറ ശ്രദ്ധിച്ചു. ' ടോപ്പിന്റെ ഹുക്കഴിഞ്ഞ് ഉണ്ടായ ബുദ്ധിമുട്ടൊഴികെ, മറ്റെല്ലാതരത്തിലും തന്റെ മാതൃരാജത്തു നടന്ന ഈ മത്സരം താൻ ആസ്വദിച്ചുവെന്ന് യുറ ട്വീറ്റ് ചെയ്തു. തന്റെ അടുത്ത മത്സരത്തിൽ കൂടുതൽ മുന്നേറുമെന്നും, നൃത്തത്തിന്റെ അവസാനം വരെ തങ്ങൾക്കൊപ്പം നിന്ന കണികളോട് നന്ദിയുണ്ടെന്നും യുറ ട്വിറ്റിൽ പറഞ്ഞു. യുറയും ഗെയ്മിലിനും വ്യക്തിഗത ഇനങ
പ്യോങ്യാങ്: അഴിയുന്ന ടോപ്പ് പിടിച്ചിടുന്നതിനിടയിലും ചുവടുകൾ തെറ്റിക്കാതെ ദക്ഷിണ കൊറിയൻ സ്‌കേറ്റിങ് താരമായ യുറ മിൻ. ടീം ഇനത്തിൽ തന്റെ നൃത്ത പങ്കാളിയായ അലക്സാൻഡർ ഗെയ്മിനോടൊപ്പം മത്സരിക്കുകയായിരുന്നു 22 കാരിയായ ഫിഗർ സ്‌കേറ്റർ യുറ മിൻ.
.ചുവപ്പു നിറത്തിലുള്ള ചെറിയ ടോപ്പും പാവാടയും അണിഞ്ഞെത്തിയ യുറ ഐസിലൂടെ ചുവടു വയ്ക്കുമ്പോൾ ഉടുപ്പിന്റെ പുറകിലുള്ള ഹുക്കുകൾ പൊട്ടുകയായിരുന്നു. ഗെയ്മിനൊപ്പം ചുറ്റിയും വളഞ്ഞും വേഗത്തിൽ നൃത്തം ചെയ്യുമ്പോൾ അഴിയുന്ന ടോപ്പ് യുറ പിടിച്ചിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലും തന്റെ ചുവടുകളിൽ ശ്രദ്ധിക്കാനും വലിയ പിഴവുകൾ ഉണ്ടാവാതിരിക്കാനും യുറ ശ്രദ്ധിച്ചു.
' ടോപ്പിന്റെ ഹുക്കഴിഞ്ഞ് ഉണ്ടായ ബുദ്ധിമുട്ടൊഴികെ, മറ്റെല്ലാതരത്തിലും തന്റെ മാതൃരാജത്തു നടന്ന ഈ മത്സരം താൻ ആസ്വദിച്ചുവെന്ന് യുറ ട്വീറ്റ് ചെയ്തു. തന്റെ അടുത്ത മത്സരത്തിൽ കൂടുതൽ മുന്നേറുമെന്നും, നൃത്തത്തിന്റെ അവസാനം വരെ തങ്ങൾക്കൊപ്പം നിന്ന കണികളോട് നന്ദിയുണ്ടെന്നും യുറ ട്വിറ്റിൽ പറഞ്ഞു. യുറയും ഗെയ്മിലിനും വ്യക്തിഗത ഇനങ്ങളിലും മൽസരിക്കും.