തിരുവനന്തപുരം: മോഹൻലാൽ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഫിലം ചേമ്പറും ഇപ്പോൾ വിമർശനവുമായി രംഗത്തുവന്നു. ഫിലിം ചേമ്പർ വൈസ് പ്രസിഡന്റ് അനിൽ തോമസാണ് രംഗത്ത് വന്നിരിക്കുന്നത്. തിയേറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർഷമായി കണക്കാക്കാം, നിങ്ങളും മോഹൻലാൽ- എന്നാണ് അനിൽ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത്.

മലയാളത്തിൽ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റർ ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും ദൃശ്യത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. മോഹൻലാൽ അമ്മ പ്രസിഡന്റാണ്. തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂർ. നേതാക്കൾ തന്നെ ഒ.ടി.ടി റിലീസിന് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീർ പറഞ്ഞു.

തിയേറ്ററുകൾ വളരെ പ്രയാസപ്പെട്ട ഒരു സമയത്താണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസി നെത്തിയത്. നിർജ്ജീവാവസ്ഥയിലായിരുന്ന തിയേറ്ററിനും മലയാളസിനിമക്കും ഒരു പുനർജന്മ മായിരുന്നു ദൃശ്യം. അതേപ്രതീക്ഷയാണ് ഇത്തവണയും തങ്ങൾക്കുണ്ടായിരുന്നത്. കോവിഡാ ന ന്തരം തിയേറ്റർ തുറക്കുമ്പോൾ ആദ്യം തന്നെ ദൃശ്യം 2 എത്തിയാൽ അത് തിയേറ്ററിനും മലയാള സിനിമക്കും ഉണ്ടാക്കുന്ന ഗുണം ചെറുതല്ല. കുടുംബ പ്രേക്ഷകർ കയറുന്ന ഒരു ചിത്രമാണ് ഞങ്ങ ൾ പ്രതീക്ഷിച്ചിരുന്നത്.ദൃശ്യം 2 വിലൂടെ അത് യാഥാർത്ഥ്യമാകുമായിരുന്നു. അ പ്രതീക്ഷക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്- ലിബർട്ടി ബഷീർ പറഞ്ഞു.

അമ്മയുടെ തലപ്പത്തിരിക്കുന്ന മോഹൻലാലിൽ നിന്നും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരിൽ നിന്നും അവരുടെ സ്ഥാനത്തിന് ചേർന്ന പ്രവൃത്തിയല്ല ഉണ്ടായിരി ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇതേ നിലയിൽ ഇവർ മുന്നോട്ട് പോയാൽ മരക്കാർ അറബി ക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ച് പോലും തിയേറ്റർ ഉടമകൾക്ക് ചിന്തിക്കേണ്ടി വരുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.

റിലീസിന്റെ കാര്യത്തിൽ മോഹൻലാൽ തമിഴ്താരം വിജയിയെ മാതൃകയാക്കണം. വിജയ് ചിത്രം മാസ്റ്ററിന് ഇതേ പോലെ വമ്പൻ ഓഫറുകളുണ്ടായിട്ടും അദ്ദേഹം തിയേറ്റർ ഉടമകളെ കൈവിട്ടില്ല. തിയേറ്റർ ഉടമകൾക്ക് വേണ്ടി മന്ത്രിമാരെ വരെ സന്ദർശിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി. തിയേ റ്റർ ഉള്ളതുകൊണ്ടാണ് തങ്ങൾക്ക് ഈ പ്രശസ്തിയും പണവും ഒക്കെ ഉണ്ടായതെന്നും ഓർമ്മിപ്പി ക്കുകയായിരുന്നു വിജയ്. എന്നാൽ മോഹൻലാൽ തങ്ങളെ നിരാശരാക്കി. തിയേറ്റർ ഉടമകൾക്ക് ഒരുവിലയും നൽകാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിൽ ഉടമകളുടെ ഭാഗത്ത് നിന്നുള്ള തുടർനടപടികൾ എല്ലാവരും ചേർന്ന് കൂടിയാ ലോ ചിച്ച ശേഷം തീരുമാനിക്കുമെന്നും ലിബർട്ടി ബഷിർ അറിയിച്ചു. തിയേറ്ററുകൾ ജനുവരി അവ സാനവാരമോ ഫെബ്രുവരി ആദ്യമോ തുറക്കാമെന്നുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഔദ്യോഗിക തീരുമാനം ആയില്ലെങ്കിലും പ്രതീക്ഷ അതുതന്നെയാണ്. സാമ്പത്തി ക മെച്ചമെന്നും ആദ്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും തിയേറ്റർ തുറക്കാമല്ലോ എന്നുള്ളതാണ് ആ ശ്വാസം. ടാക്സ് ഒഴിവാക്കുന്നതടക്കമുള്ള ചില നിർദ്ദേശങ്ങൾ ഞങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അ തിലൊന്നും നിലവിൽ മറുപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മലയാള സിനിമയിൽ ഇതുവരെ കണ്ട് ഏറ്റവും ഉയർന്ന തുകയ്ക്കാണ് ആമസോൺ പ്രൈം സിനി മയുടെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്ത് കോടി യോളം രൂപയാണ് ദൃശ്യം രണ്ടിന്റെ നിർമ്മാണ ചെലവ്. എന്നാൽ, 25 കോടി രൂപയ്ക്ക് മുകളിലാ ണ് ആമസോൺ പ്രൈമുമായുള്ള ഇടപാടിൽ നിർമ്മാതാവിന് പോക്കറ്റിലായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു മലയാള സിനിയുടെ ഏറ്റവും ഉയർന്ന തുക യാണ്. തെന്നിന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള മോഹൻലാലിന്റെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമി ൽ വരുന്നതോട അത് പുതിയൊരു നാഴികകല്ലായി മാറുമെന്നാണ് വിലയിരുത്തൽ.

ദൃശ്യം രണ്ടിന്റെ ടീസർ പുതുവത്സരം പിറക്കുന്ന അവസരത്തിൽ റിലീസ് ചെയ്തിരുന്നു. ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദി ഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളി ലെത്തുന്ന 'ദൃശ്യം 2' നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരു മ്പാവൂരാണ്.

ദൃശ്യം സിനിമ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന 'ദൃശ്യം 2'വിന്റെ ടീസറിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിർഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്‌നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറിൽ വ്യക്തമാക്കുന്നു.