- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഭാര്യ വീട്ടിൽനിന്ന് പറത്താക്കി; സ്ത്രീ പരാതി നൽകുമ്പോൾ പുരുഷന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറാകണം; ഫേസ്‌ബുക്കിൽ അത്യമഹത്യാകുറിപ്പിട്ട സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി
പൂണെ: ഫേസ്‌ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി നിർമ്മാതാവ് അതുൽ ബി.തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. താപ്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടൽ മുറിയുടെ പൂട്ട് തല്ലിത്തകർത്താണ് മൃതദേഹം പുറത്തെടുത്തത്. സിനിമാ നിർമ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുൽ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. മറാത്തി സിനിമ ദോൽ ടാഷെയുടെ നിർമ്മാണത്തിലൂടെ അതുലിനു വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഈയവസരത്തിൽ തന്റെ അച്ഛനും സഹോരിയും കൂടെ നിന്നെങ്കിലും നഷ്ടത്തിന്റെ പേരിൽ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടിൽനിന്നു പുറത്താക്കിയതായും മക്കളെ തന്നിൽ നിന്നും അകറ്റിയതായും ഇദ്ദേഹം പറയുന്നു ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. കുറച്ചുദിവസങ്ങൾക്കു മുമ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി അതുലിന്റെ ഭാര്യ പൊലീസിൽ പരാ
പൂണെ: ഫേസ്‌ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി നിർമ്മാതാവ് അതുൽ ബി.തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. താപ്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടൽ മുറിയുടെ പൂട്ട് തല്ലിത്തകർത്താണ് മൃതദേഹം പുറത്തെടുത്തത്.
സിനിമാ നിർമ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുൽ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. മറാത്തി സിനിമ ദോൽ ടാഷെയുടെ നിർമ്മാണത്തിലൂടെ അതുലിനു വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഈയവസരത്തിൽ തന്റെ അച്ഛനും സഹോരിയും കൂടെ നിന്നെങ്കിലും നഷ്ടത്തിന്റെ പേരിൽ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടിൽനിന്നു പുറത്താക്കിയതായും മക്കളെ തന്നിൽ നിന്നും അകറ്റിയതായും ഇദ്ദേഹം പറയുന്നു ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
കുറച്ചുദിവസങ്ങൾക്കു മുമ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി അതുലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു സ്ത്രീ പരാതി നൽകുമ്പോൾ പുരുഷന്റെ ഭാഗംകൂടി കേൾക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന അഭ്യർത്ഥനയും അതുൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കത്തിലൂടെ നടത്തുന്നുണ്ട്.
ഭാര്യ തന്റെ മക്കളെ നന്നായി വളർത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കിൽ മക്കളെ തന്റെ പിതാവിന് കൈമാറണമെന്നും അതുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഭാര്യയുടെ സഹോദരന്മാരെന്ന് പറയുന്ന ചിലർ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകൾ ഒരു പെൻഡ്രൈവിൽ സേവ് ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.