- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ എഡിറ്റിങ്ങിന് ദേശീയ പുരസ്‌കാരം നേടിയ ടി ഇ കിഷോർ അന്തരിച്ചു; വിട പറഞ്ഞത് 'ആടുകള'ത്തിന്റെ എഡിറ്റർ
ചെന്നൈ: ദേശീയ അവാർഡ് ജേതാവായ തമിഴ് ഫിലിം എഡിറ്റർ ടി ഇ കിഷോർ (37) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വെട്രിമാരന്റെ പുതിയ ചിത്രത്തിന്റെ ചർച്ച നടക്കുന്നതിനിടെ മാർച്ച് അഞ്ചിനാണ് കിഷോർ കുഴഞ്ഞുവീണത്. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലെത്
ചെന്നൈ: ദേശീയ അവാർഡ് ജേതാവായ തമിഴ് ഫിലിം എഡിറ്റർ ടി ഇ കിഷോർ (37) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
വെട്രിമാരന്റെ പുതിയ ചിത്രത്തിന്റെ ചർച്ച നടക്കുന്നതിനിടെ മാർച്ച് അഞ്ചിനാണ് കിഷോർ കുഴഞ്ഞുവീണത്. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കിഷോറിനെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായില്ല.
എഡിറ്റർമാരായ ബി ലെനിൻ, വി ടി വിജയൻ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ സഹായിയായിരുന്നു. തെലുങ്ക്, തമിഴ്, കന്നട സിനിമകളിലായി 30 ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച കിഷോറിന് വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ എഡിറ്റിങ്ങിനാണ് ദേശീയ അവാർഡ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിനാണ് നടൻ ധനുഷിനും ദേശീയ പുരസ്‌കാരം ലഭിച്ചത്.
2011ൽ പുറത്തിറങ്ങിയ എങ്കേയും എപ്പോതും എന്ന ചിത്രത്തിന് കിഷോറിന് വിജയ് ടിവിയുടെ അവാർഡ് ലഭിച്ചിരുന്നു. കിഷോർ അവസാനം എഡിറ്റിങ് നിർവഹിച്ചത് മലയാളത്തിൽ ഹിറ്റായ സാൾട്ട് ആൻഡ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, കന്നട റീമേക്കുകളിലായിരുന്നു.