- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂ ജഴ്‌സി ഫിലിം ഫെസ്റ്റിവലിൽ മലയാളിത്തിളക്കം.; അർച്ചന പ്രദീപ് മികച്ച നടി
ഈയിടെ സമാപിച്ച ന്യൂ ജഴ്‌സി ഇന്ത്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ''ഫീച്ചർ ഫിലിം'' വിഭാഗത്തിൽ മികച്ച അഭിനേത്രിയായി മലയാളിയായ അർച്ചന പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. ശില്പ കൃഷ്ണൻ ശുക്ല സംവിധാനം ചെയ്ത ''കഥ @ 8'' എന്ന സിനിമയിലെ അഭിനയമാണ് അർച്ചനയെ അവാർഡിന് അർഹയാക്കിയത്.
ശില്പ കൃഷ്ണൻ ശുക്ല, രചന, നിർമ്മാണം, സംവിധാനം എന്നിവ നിവ്വഹിച്ച് പൂർണമായി സിംഗപ്പൂരിൽ നിർമ്മിച്ച പ്രസ്തുത സിനിമ, മലയാളം, തമിഴ്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, തെലുങ്ക്, മറാത്തി, ആസ്സാമീസ് എന്നീ എട്ട് വ്യസ്ത്യസ്ത ഭാഷകളിൽ കോർത്തിണക്കിയ ഒരു ആന്തോളജി മൂവിയാണ്.2019 ൽ പുറത്തിറങ്ങിയ ''കഥ @8' പ്രശസ്തമായ പല ഫിലിം ഫെസ്റ്റിവലുകളിലും അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2019 കേരള ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, 2019 സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ (ബെസ്റ്റ് ഫിലിം ജൂറി അവാർഡ്), 2020 തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ( ബെസ്റ്റ് ഫീമെയിൽ ഡയറക്റ്റർ), 2020 രാജസ്ഥാൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ (ബെസ്റ്റ് ഇന്റർ നാഷണൽ ഫീച്ചർ ഫിലിം) എന്നിവ അവയിൽ ചിലതാണ്.
ഇക്കഴിഞ്ഞ നവംബർ 27 മുതൽ 29 വരെ നടത്തപ്പെട്ട ന്യൂ ജഴ്‌സി ഇന്ത്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ''ഫീച്ചർ ഫിലിം'' വിഭാഗത്തിൽ ആണ് ''കഥ @ 8'' മാറ്റുരച്ചത്. മറ്റുള്ള മുഴുനീള ഫീച്ചർ ഫിലിമുകളിൽ അഭിനയിച്ചവരെ പിന്തള്ളിയാണ് കേവലം 13 മിനിട്ടുകൾ മാത്രമുള്ള മലയാളം കഥാഭാഗത്ത് അഭിനയിച്ച അർച്ചന മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെസ്റ്റിവലിൽ മികച്ച മൂന്നു സംവിധായകരിൽ ഒരാളായി ''കഥ @ 8'' ന്റെ സംവിധായിക ശില്പ കൃഷ്ണൻ ശുക്ലയും തിരഞ്ഞെടുക്കപ്പെട്ടു.
സിംഗപ്പൂരിൽ സ്ഥിരതാമസമായ അർച്ചന തൃശ്ശൂർ സ്വദേശിയാണ്. ആദ്യചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് നേടിയ അർച്ചന മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം


