പാലക്കാട് പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗൺസിൽ നെഹ്‌റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നെഹ്‌റു ഷോട്ട് ഫിലിം ഫെസ്റ്റിവൽ 2016 അപേക്ഷ ക്ഷണിച്ചു. അഞ്ച്മിനിട്ടുവരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക.

വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് 20,000, 10,000 എന്നീ ക്രമത്തിൽ പുരസ്‌കാരം നൽകും. പ്രേക്ഷകർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങൾക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.

ഈ മാസം 22, 23, 24 തീയതികളിലാണ് പ്രദർശനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി- ഓഗസ്റ്റ് 15 വൈകിട്ട് 5 മണി. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സംവിധായകന്റെ ബയോഡാറ്റ, ചിത്രത്തെകുറിച്ചുള്ള ലഘു വിവരണം എന്നിവയും അപേക്ഷാ ഫീസായ 300 രൂപയുമായി സമർപ്പിക്കണം. വിലാസം കൺവീനർ്, ഫിലിം സൊസൈറ്റി, പ്രസ്‌ക്ലബ്, റോബിൻസൺ റോഡ് പാലക്കാട്.

വിശദാംശങ്ങൾക്ക് ഫോൺ- 9447439790, 9495826650, 04912500005