- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ഞുണ്ണിയുടെ കുണ്ഠിതത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു; ഷോട്ട്ഫിലിം രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ പ്രിൻസ് ജോയിയുടെ ആദ്യചിത്രത്തിൽ സണ്ണി വെയിൻ നായകൻ
കുഞ്ഞുണ്ണിയുടെ കുണ്ഠിതം പേരു കേൾക്കുമ്പോൾ തന്നെ ഇതിൽ എന്തോ പുതുമയുണ്ട് എന്നു തോന്നും. സണ്ണിവെയിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണിത്. കഴിഞ്ഞദിവസം സണ്ണി വെയിൻ പുറത്തിറക്കിയ കുഞ്ഞുണ്ണിയുടെ കുണ്ഠിതത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എട്ടുകാലി സിനിമ മോഹി എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകൻ പ്രിൻസ് ജോയി ഒരുക്കുന്ന ചിത്രമാണ് കുഞ്ഞുണ്ണിയുടെ കുണ്ഠിതം. പ്രിസം എന്റർടൈന്മെന്റിന്റെ ബാനറിൽ പ്രേംലാൽ പട്ടാഴി, അനുരാജ് രാജൻ, രതീഷ് രാജൻ എന്നിവർ ചേർന്നാണ് കുഞ്ഞുണ്ണിയുടെ കുണ്ഠിതം നിർമ്മിക്കുന്നത്. ജിഷ്ണു ആർ നായർ അശ്വിൻ എന്നിവർ ചേർന്ന് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. മനു മഞ്ജിത് ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ മുരളീധരനാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പപ്പിനുവാണ്. ചിത്രത്തിന്റെ എഡിറ്റിങ് അർജുൻ ബെന്നും കൈകാര്
കുഞ്ഞുണ്ണിയുടെ കുണ്ഠിതം പേരു കേൾക്കുമ്പോൾ തന്നെ ഇതിൽ എന്തോ പുതുമയുണ്ട് എന്നു തോന്നും. സണ്ണിവെയിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണിത്. കഴിഞ്ഞദിവസം സണ്ണി വെയിൻ പുറത്തിറക്കിയ കുഞ്ഞുണ്ണിയുടെ കുണ്ഠിതത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എട്ടുകാലി സിനിമ മോഹി എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകൻ പ്രിൻസ് ജോയി ഒരുക്കുന്ന ചിത്രമാണ് കുഞ്ഞുണ്ണിയുടെ കുണ്ഠിതം.
പ്രിസം എന്റർടൈന്മെന്റിന്റെ ബാനറിൽ പ്രേംലാൽ പട്ടാഴി, അനുരാജ് രാജൻ, രതീഷ് രാജൻ എന്നിവർ ചേർന്നാണ് കുഞ്ഞുണ്ണിയുടെ കുണ്ഠിതം നിർമ്മിക്കുന്നത്. ജിഷ്ണു ആർ നായർ അശ്വിൻ എന്നിവർ ചേർന്ന് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. മനു മഞ്ജിത് ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ മുരളീധരനാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പപ്പിനുവാണ്. ചിത്രത്തിന്റെ എഡിറ്റിങ് അർജുൻ ബെന്നും കൈകാര്യം ചെയ്യുന്നു.
ഷോർട്ട് ഫിലിമുകളിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്ന പുതിയ പ്രതിഭകൾക്ക് പ്രചോദനം നൽകുന്നതാണ് പ്രിൻസ് ജോയിയുടെ ആദ്യ സിനിമാ പ്രവേശനം. കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രിൻസ് ജോയ് സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തിൽ ജനിച്ച സിനിമ സ്വപ്നം കണ്ടു നടന്ന സാധാരണ വിദ്യാർത്ഥിയായിരുന്നു. പഴശ്ശിരാജാ കോളേജ് പുൽപ്പള്ളിയിലെ ബിരുദ പഠനകാലത്ത് ജീവിതമായിരുന്നു പ്രിൻസ് ജോയിയുടെ സിനിമ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചത്. ബിരുദ പഠനകാലത്ത് എട്ടുകാലി എന്ന ഒരു ചിത്രത്തിലൂടെ ഷോട്ട്ഫിലിം രംഗത്തേക്ക് കടന്നുവന്നു. സംസ്ഥാനദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ എട്ടുകാലി പ്രിൻസിന് ഒരു സിനിമാ സംവിധായകൻ ആവാനുള്ള ഊർജ്ജം നൽകി.
പിന്നീട് ഞാൻ സിനിമ മോഹി എന്ന പേരിൽ മറ്റൊരു ഹ്രസ്വചിത്രം പ്രിൻസ് സംവിധാനം ചെയ്തു. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത വൈ എന്ന ചിത്രത്തിലെ നായകനായ ധീരജ് ഡെന്നിയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിൽ ദീപു കരുണാകരന്റെയും അലമാര എന്ന ചിത്രത്തിൽ മിഥുൻ മനുവൽ തോമസിന്റേയും അസിസ്റ്റന്റായി പ്രിൻസിന്റെ സിനിമാ പ്രവേശനം.