തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനിയുടെ ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന ഏകദിന ചലച്ചിത്ര നിർമ്മാണ ശില്പശാല പാർക്ക്‌സെന്ററിലെ മലബാർ ഹാളിൽ വച്ച് 23 ശനിയാഴ്ച നടക്കുന്നു. പ്ലാൻ ബി ഇൻഫൊറ്റൈന്മെന്റ്‌സ് നയിക്കുന്ന ഈ ശില്പ ശാലയിൽ പങ്കെടുക്കിന്നതിനു ടെക്‌നോപാർക്ക് നകത്തെ വിവിധ കമ്പനികളിൽ നിന്നും അമ്പതോളം പേർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 

തിരക്കഥയും, സംവിധാനവും മുതൽ ചലച്ചിത്ര സംയോജനവും ശബ്ദ സന്നിവേശവും വരെയുള്ള ചലച്ചിത്ര സാങ്കേതികതയുടെ അടിസ്ഥാന പാഠങ്ങളും അതിനു ശേഷം ഈ പാഠങ്ങളുൾക്കൊണ്ടു കൊണ്ടുള്ള ഒരു ഹൃസ്വ ചിത്രം നിർമ്മിച്ചു കാണിക്കുകയും ചെയ്യുന്നതിലൂടെ ശില്പ ശാല പൂർണ്ണമാകും.

ടെക്‌നോപാർക്കിലെ സാങ്കേതിക വിധക്തർക്ക് ക്യാമറയുടെ ദ്രിശ്യ ഭാഷയും വഴങ്ങുമെന്ന് പ്രതിധ്വനി വർഷാവർഷം സംഘടിപ്പിക്കുന്ന ക്വിസ ചലച്ചിത്ര മേളയിലൂടെ തെളിയിക്കപെട്ടു കഴിഞ്ഞിട്ടുന്ന്ടുണ്ട്. 2012 ഇല ആരംഭിച്ച ക്വിസ ചലച്ചിത്ര മേള 2015ഇൽ എത്തി നിൽക്കുമ്പോൾ, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ചിത്രങ്ങൾ ഇത്തവണത്തെ മേളയുടെ മാറ്റ് കൂട്ടിയെന്നു സംസ്ഥാന-ദേശീയ ചലച്ചിത്ര നിർണ്ണയ സമിതിയിലെ സ്ഥിരം സാന്നിദ്ധ്യവും പ്രമുഖ ചലച്ചിത്ര നിരൂപകനുമായ ക്വിസ ജൂറി ചെയർമാൻ എം . എഫ് . തോമസ്, പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം പ്രസാദ് പുരസ്‌കാര വിതരണം നടത്തുന്ന ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിനകം ടെക്‌നോപാർക്ക് ജീവനക്കാർ സംവിധാനം ചെയ്ത 100 ഹ്രസ്വ ചിത്രങ്ങൾ ക്വിസയിൽ പ്രദർശിപ്പിച്ച് കഴിഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ.കരുൺ, ശ്യാമ പ്രസാദ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രഗത്ഭരാൽ അവാർഡ് വിതരണം നൽകിയും തുടർന്നു വരുന്ന ക്വിസ ഇതിനകം തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ടു കഴിഞ്ഞതാണ്.

ചലച്ചിത്ര നിർമ്മാണ ശില്പശാല 23 നു രാവിലെ 9 നു ടെക്‌നോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ് രാംനാഥ് ഉത്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര നിരൂപകൻ എം . എഫ് . തോമസ് ചടങ്ങിൽ സംബന്ധിക്കും.

ടെക്‌നോപാർക്കിലെ ചലച്ചിത്രകാരന്മാരിൽ നിന്ന് കൂടുതൽ മികച്ച സൃഷ്ടികൾ ഉണ്ടാകുന്നതിനു ശില്പശാല സഹായിക്കുമെന്ന് കരുതുന്നതായി
പ്രതിധ്വനിയുടെ ഫിലിം ക്ലബ് പ്രസിഡന്റ് വിഷ്ണുലാലും സെക്രട്ടറി വിനു പി.വി യും പറഞ്ഞു.