- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 പവനും 5 ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടത് ഗുജറാത്തിലേക്കോ? മംഗളൂരുവിൽ നിന്നും വിമാനത്തിൽ കടന്നെന്ന് സൂചന; യോഗിതയ്ക്കൊപ്പം മറ്റൊരു വ്യക്തിയും ഉണ്ടെന്ന് സംശയിച്ച് പൊലീസ്; പത്തു വയസുകാരി മകളെ അമ്മയുടെ പക്കൽ ഏൽപ്പിച്ച് മുങ്ങിയ യുവതി ഫോണും സ്വിച്ച് ഓഫ് ചെയ്തു കരുതി കൂട്ടി കടന്നു
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 12 പവൻ സ്വർണ്ണാഭരണവും അഞ്ച് ലക്ഷം രൂപയും എടുത്ത് സ്ഥലം വിട്ട സ്ഥാപന ഉടമയുടെ ഭാര്യ യോഗിത ഗുജറാത്തിൽ കടന്നതായി വിവരം. ഭർത്താവിനെ കബൡപ്പിച്ച് കടന്നതിന് പിന്നിൽ എന്താണ് യഥാർത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല. മംഗളൂരുവിൽ നിന്നും ഗുജറാത്തിൽ വിമാനമാർഗ്ഗം ഇവർ പോയെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. അതേസമയം യോഗിതക്കൊപ്പം മറ്റാരോ ഉണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഇതാരാണെന്ന കാര്യം വ്യക്തമല്ല. മറ്റാരെങ്കിലുമായി യോഗിതക്ക് അടുപ്പമുണ്ടായിരുന്നോ എന്നകാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോസ്ദുർഗ്ഗ് ടി.ബി. റോഡ് ജങ്ഷന് സമീപത്തെ തമ്പുരാട്ടി ഫിനാൻസിന്റെ ഉടമ എൻ.കെ. ക്വാട്ടേഴ്സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീ
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 12 പവൻ സ്വർണ്ണാഭരണവും അഞ്ച് ലക്ഷം രൂപയും എടുത്ത് സ്ഥലം വിട്ട സ്ഥാപന ഉടമയുടെ ഭാര്യ യോഗിത ഗുജറാത്തിൽ കടന്നതായി വിവരം. ഭർത്താവിനെ കബൡപ്പിച്ച് കടന്നതിന് പിന്നിൽ എന്താണ് യഥാർത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല. മംഗളൂരുവിൽ നിന്നും ഗുജറാത്തിൽ വിമാനമാർഗ്ഗം ഇവർ പോയെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന.
അതേസമയം യോഗിതക്കൊപ്പം മറ്റാരോ ഉണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഇതാരാണെന്ന കാര്യം വ്യക്തമല്ല. മറ്റാരെങ്കിലുമായി യോഗിതക്ക് അടുപ്പമുണ്ടായിരുന്നോ എന്നകാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോസ്ദുർഗ്ഗ് ടി.ബി. റോഡ് ജങ്ഷന് സമീപത്തെ തമ്പുരാട്ടി ഫിനാൻസിന്റെ ഉടമ എൻ.കെ. ക്വാട്ടേഴ്സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീലം.
കഴിഞ്ഞ ദിവസം ഉച്ചവരെ മാത്രമേ യോഗിത ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞിരുന്നുള്ളൂ. അതിന് ശേഷം കാഞ്ഞങ്ങാട്ട് ടൗണിൽ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭർത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു. മകൾ വൈഷ്ണവിയെ ഭർത്താവിന്റെ അമ്മയോടൊപ്പം നിർത്തിയാണ് യോഗിത പോയത്.
വൈകീട്ടും യുവതി തിരിച്ചെത്താത്തതിനാൽ അമ്മ സന്തോഷ് കുമാറിനെ അറിയിച്ചു. അതോടെ യോഗിതയുടെ മൊബൈൽ ഫോൺ ഏറെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് യോഗിതയുടെ മംഗളൂരുവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവിടേയും എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അതോടെ സന്തോഷ് കുമാർ ഹോസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ അവർ ഗുജറാത്തിലെത്തിയതായാണ് വിവരം.