- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർകൃഷി ധനസഹായം ഓൺലൈനിലൂടെ; അക്കൗണ്ടു വിവരങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശം
കോട്ടയം: റബ്ബർ ബോർഡിന്റെ കോട്ടയം റീജിയണൽ ഓഫീസിൽ നിന്ന് 2008 മുതൽ റബ്ബർ കൃഷിധനസഹായം ലഭിച്ചുവരുന്നവരും മറ്റു ധനസഹായങ്ങൾക്ക് അപേക്ഷിച്ചിട്ടുള്ളവരും കോർബാങ്കിങ് സൗകര്യമുള്ളതും സ്വന്തം പേരിലുള്ളതുമായ അക്കൗണ്ടു വിവരങ്ങൾ 2015 ഡിസംബർ 15-നു മുമ്പായി അടുത്തുള്ള ഫീൽഡ് ഓഫീസിൽ അറിയിക്കണം. പാസ്ബുക്കിൽ ബാങ്ക് അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്. കോഡും രേഖ
കോട്ടയം: റബ്ബർ ബോർഡിന്റെ കോട്ടയം റീജിയണൽ ഓഫീസിൽ നിന്ന് 2008 മുതൽ റബ്ബർ കൃഷിധനസഹായം ലഭിച്ചുവരുന്നവരും മറ്റു ധനസഹായങ്ങൾക്ക് അപേക്ഷിച്ചിട്ടുള്ളവരും കോർബാങ്കിങ് സൗകര്യമുള്ളതും സ്വന്തം പേരിലുള്ളതുമായ അക്കൗണ്ടു വിവരങ്ങൾ 2015 ഡിസംബർ 15-നു മുമ്പായി അടുത്തുള്ള ഫീൽഡ് ഓഫീസിൽ അറിയിക്കണം. പാസ്ബുക്കിൽ ബാങ്ക് അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്. കോഡും രേഖപ്പെടുത്തിയിട്ടുള്ള പേജിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയാണ് ഫീൽഡ് ഓഫീസിൽ നൽകേണ്ടത്.
കർഷകർക്കു റബ്ബർബോർഡ് നൽകുന്ന എല്ലാ ധനസഹായങ്ങളും ഓൺലൈനിലൂടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ് എന്ന് അധികൃതർ അറിയിച്ചു.
Next Story