- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമം ദിനപത്രവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാമത്തെ മാസവും മാധ്യമത്തിൽ ശമ്പളം മുടങ്ങി; കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 18ന് മാത്രമേ നൽകൂവെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ ടാഗ് ഉപേക്ഷിച്ച് ജീവനക്കാർ പ്രതിഷേധ സമരത്തിൽ
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം ദിനപത്രത്തിൽ കടുത്ത പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയാ വണ്ണിന് പിന്നാലെയാണ് മാധ്യമ പത്രവും വലിയ പ്രതിസന്ധിയിലേക്കെന്ന സൂചന പുറത്തുവന്നത്. ചരിത്രത്തിൽ ആദ്യമായി മാധ്യമത്തിൽ തുടർച്ചയായ രണ്ടാമത്തെ മാസവും ശമ്പളം കൃത്യ സമയത്തുകൊടുക്കാനായില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 18 നൽകുമെന്നാണ് മാനേജ്മെന്റ് യൂണിറ്റു മേധാവികൾക്കു നൽകിയിരിക്കുന്ന അറിയിപ്പ്. ഇതോടെ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമത്തിലെ പത്രപ്രവർത്തകർ കമ്പനിയുടെ ടാഗ് ഉപേക്ഷിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പ് മാനേജ്‌മെന്റ് ലംഘിക്കുന്നത് തൊഴിലാളി വിരുദ്ധമായ നടപടി ആണെന്നാണ് മാധ്യമം ജേണലിസ്റ്റ് യൂണിയൻ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ജീവനക്കാർ നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി ഇന്നലെ വൈകിട്ട് മുതൽ ജീവനക്കാർ ടാഗ് ബഹിഷ്‌കരിച്ചു തുടങ്ങി. ശമ്പളം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം ദിനപത്രത്തിൽ കടുത്ത പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയാ വണ്ണിന് പിന്നാലെയാണ് മാധ്യമ പത്രവും വലിയ പ്രതിസന്ധിയിലേക്കെന്ന സൂചന പുറത്തുവന്നത്. ചരിത്രത്തിൽ ആദ്യമായി മാധ്യമത്തിൽ തുടർച്ചയായ രണ്ടാമത്തെ മാസവും ശമ്പളം കൃത്യ സമയത്തുകൊടുക്കാനായില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 18 നൽകുമെന്നാണ് മാനേജ്മെന്റ് യൂണിറ്റു മേധാവികൾക്കു നൽകിയിരിക്കുന്ന അറിയിപ്പ്. ഇതോടെ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമത്തിലെ പത്രപ്രവർത്തകർ കമ്പനിയുടെ ടാഗ് ഉപേക്ഷിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പ് മാനേജ്‌മെന്റ് ലംഘിക്കുന്നത് തൊഴിലാളി വിരുദ്ധമായ നടപടി ആണെന്നാണ് മാധ്യമം ജേണലിസ്റ്റ് യൂണിയൻ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ജീവനക്കാർ നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി ഇന്നലെ വൈകിട്ട് മുതൽ ജീവനക്കാർ ടാഗ് ബഹിഷ്‌കരിച്ചു തുടങ്ങി. ശമ്പളം അഞ്ചാം തീയതിക്കു മുൻപ് ലഭിക്കുമെന്ന് നേരത്തെ നൽകിയിരുന്ന ഉറപ്പ് പാലിക്കുന്നതുവരെ ടാഗ് ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. ശമ്പള വിതരണത്തിൽ ഗുരുതരമായ കൃത്യവിലോപവും അലംഭാവവുമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ബുധനാഴ്ച യൂണിയന്റ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ഭാവി സമരപരിപാടികൾക്കു രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇതിനിടെ ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 18നകം വിതരണം ചെയ്യുമെന്നാണ് ജീവനക്കാരെ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. നാലാം തീയതി ഉച്ചക്ക് ഐഡിയൽ പബ്ലിക്കേഷൻസ് സെക്രട്ടറിയെ കണ്ട് ശമ്പളം കൃത്യമായി നൽകാൻ നടപടിയെടുക്കണമെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ജൂണിലെ ശമ്പളം വൈകിയതിൽ ജീവനക്കാർ അനുഭവിച്ച ബുദ്ധിമുട്ട് മാനേജ്‌മെന്റിനെ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. വാടകയും വായ്പ തിരിച്ചടവുകളും മറ്റു ബാധ്യതകളുമായി ജീവനക്കാർ നട്ടംതിരിയുന്ന സാഹചര്യത്തിൽ ശമ്പളം വൈകുന്നത് അംഗീകരിക്കില്ലെന്നാണ് വിലയിരുത്തൽ. ശമ്പളം കൃത്യമായി ലഭ്യമാക്കുന്നതിനായി യൂണിയൻ ആവിഷ്‌കരിക്കുന്ന പ്രതിഷേധ പരിപാടികളിൽ എല്ലാ സഹപ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നാണ് മാധ്യമം ജേർണലിസ്റ്റ് യൂണിയൻ ആഹ്വാനം ചെയ്യുന്നത്.
ജമാഅത്ത് ഇസ്ലാമിയുടെ കീഴിലാണ് ഐഡിയൽ പബ്ലിക്കേഷൻ രൂപീകരിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ പത്രമായി മാറുകയും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എഡിഷൻ ആരംഭിക്കുകയും ചെയ്തു. ദിനപത്രത്തിനു പുറമെ നിരവധി മാഗസിനുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കി വൻലാഭമാണ് ഐഡിയൽ ഗ്രൂപ്പ് ഉണ്ടാക്കിയത്. പത്രം വൻലാഭമായതിനു പിന്നാലെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റിയും ജാമഅത്ത് ഇസ്ലാമി ആലോചിച്ചു.
ഇതേതുടർന്നാണ് മീഡിയാവൺ എന്ന ചാനൽ ആരംഭിക്കുന്നത്. പ്രോംഗ്രാമും വാർത്തയും ഇടകലർത്തി ആരംഭിച്ച ചാനലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഒരു ചാനൽ കൂടി ആരംഭിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗൾഫിലേത് ഉൾപ്പെടെയുള്ള ഓഫീസുകൾ അടച്ചു പൂട്ടുകയും പുതുതുതായി പ്രഖ്യാപിച്ച ചാനൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലാഭകരമായി പ്രവർത്തിച്ചിരുന്ന മാധ്യമം ദിനപത്രത്തിൽ ശമ്പളം മുടങ്ങുന്നത്.
മജീദിയ കമ്മീഷൻ ശുപാർശ പ്രകാരം വേജ് ബോർഡ് അടിസ്ഥാനമാക്കി ശമ്പളം നൽകുന്ന മലയാളത്തിലെ ചുരുക്കം ചില പത്രങ്ങളിൽ ഒന്നാണ് മാധ്യമം ദിനപത്രം. ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും പത്രത്തിന് സ്ഥിരമായി പരസ്യം നൽകിയിരുന്ന പ്രവാസി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ ആയതുമാണ് പത്രത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.