- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൈൻ ആർട്സ് മലയാളം നാടക സമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം 31ന്
ന്യൂയോർക്ക്: കലാസാംസ്കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തിൽ 31ന് ന്യൂജഴ്സി ഫൈൻ ആർട്സ് മലയാളം നാടക സമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം അവതരിപ്പിക്കും. നാടകാവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സിബി ഡേവിഡ് അറിയിച്ചു. ഫ്ലോറൽ പാർക്കിലുള്ള ഇർവിൻ ആൾട്മാൻ പെർഫോമിങ് ആർട്സ് സെന്ററിൽ വൈകുന്നേരം ആറ് മണിക്ക് പരി
ന്യൂയോർക്ക്: കലാസാംസ്കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തിൽ 31ന് ന്യൂജഴ്സി ഫൈൻ ആർട്സ് മലയാളം നാടക സമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം അവതരിപ്പിക്കും. നാടകാവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സിബി ഡേവിഡ് അറിയിച്ചു. ഫ്ലോറൽ പാർക്കിലുള്ള ഇർവിൻ ആൾട്മാൻ പെർഫോമിങ് ആർട്സ് സെന്ററിൽ വൈകുന്നേരം ആറ് മണിക്ക് പരിപാടികൾ ആരംഭിക്കും.
നാടകാചാര്യൻ പി. ടി. ചാക്കോയ്ക്കും സംഗീതജ്ഞൻ നിലമ്പൂർ കാർത്തികേയനും ആദരവ് അർപ്പിച്ച ശേഷമാണ് നാടകം തുടങ്ങുന്നത്. സംവിധായകൻ ജോസ് തോമസ് പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
ജീവിത മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന നാടകമാണ് ഫൈൻ ആർട്സിന്റെ മലയാളത്തിന്റെ മഴവില്ല് പൂക്കുന്ന ആകാശം. ജോസ് കാഞ്ഞിരപ്പള്ളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, മോളി ജേക്കബ്, അഞ്ജലി ഫ്രാൻസിസ്, ജോർജ് തുമ്പയിൽ എന്നിവരാണ് അഭിനേതാക്കൾ. സംവിധാനം റെഞ്ചി കൊച്ചുമ്മൻ. സ്റ്റേജ് മാനേജ്മെന്റ് ചാക്കോ ടി. ജോൺ.മേക്കപ്പ് സാം. പി. എബ്രഹാം. ലൈറ്റിങ് ജിജി എബ്രഹാം. സംഗീത നിർവ്വഹണം റീന മാത്യു, ഷൈനി ഏബ്രഹാം. വീഡിയോ എഡിറ്റിങ് ടിനോ തോമസ്, ജയൻ ജോസഫ്.
കൂടുതൽ വിവരങ്ങൾക്ക് : സിബി ഡേവിഡ് :
917 353 1379 FREE



