- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിച്ചില്ലെങ്കിൽ വൻ പിഴ ഒടുക്കേണ്ടി വരും; ഉപയോക്താവിന്റെ അനുമതിയില്ലാതെ വ്യാപാരസംബന്ധമായ മെസേജുകൾ അയച്ചാൽ പോലും 50 ലക്ഷം റിയാൽ വരെ പിഴ
ദോഹ: വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നവർക്ക് വൻ പിഴ ഈടാക്കുന്ന തരത്തിൽ രാജ്യത്ത് നിയമം പാസായി. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനുവാദമില്ലാതെ കടന്നു കയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ ഈടാക്കുന്ന തരത്തിലാണ് പുതിയ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയിരിക്കുന്നത്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം പ്രാബല്യത്തിൽ വരും. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് കോടതികൾക്ക് പിഴ ചുമത്താവുന്ന തരത്തിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഉയർന്ന പിഴ മാത്രമല്ല, നിയമത്തിലെ പല വകുപ്പുകളും ഏറെ കർക്കശമാണ്. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറിയാൽ ഇനി കനത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാരസംബന്ധമായ ഇമെയിലുകളും എസ്എംഎസുകളും എംഎംഎസുകളും വോയ്‌സ് മെസേജുകളും അയയ്ക്കുന്നത് പുതിയ നിയമം നിരോധിക്കുന്നു. രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ചൂഷണംചെയ്യുന്നതു തടയാനും കർശന വ്യവസ്ഥയ
ദോഹ: വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നവർക്ക് വൻ പിഴ ഈടാക്കുന്ന തരത്തിൽ രാജ്യത്ത് നിയമം പാസായി. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനുവാദമില്ലാതെ കടന്നു കയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ ഈടാക്കുന്ന തരത്തിലാണ് പുതിയ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയിരിക്കുന്നത്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം പ്രാബല്യത്തിൽ വരും.
കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് കോടതികൾക്ക് പിഴ ചുമത്താവുന്ന തരത്തിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഉയർന്ന പിഴ മാത്രമല്ല, നിയമത്തിലെ പല വകുപ്പുകളും ഏറെ കർക്കശമാണ്. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറിയാൽ ഇനി കനത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാരസംബന്ധമായ ഇമെയിലുകളും എസ്എംഎസുകളും എംഎംഎസുകളും വോയ്‌സ് മെസേജുകളും അയയ്ക്കുന്നത് പുതിയ നിയമം നിരോധിക്കുന്നു. രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ചൂഷണംചെയ്യുന്നതു തടയാനും കർശന വ്യവസ്ഥയുണ്ട്.
2011-ലാണു മന്ത്രിസഭ കരടുനിയമം കൊണ്ടുവരാൻ നീക്കമാരംഭിച്ചതെങ്കിലും ഈ വർഷം ജൂണിലാണ് നിയമത്തിന് അന്തിമരൂപമായത്. സ്വകാര്യത സംബന്ധിച്ച് വ്യക്തികൾക്കുള്ള അവകാശങ്ങൾ എന്തൊക്കെയാണെന്ന് പുതിയ നിയമം വിശദീകരിക്കുന്നു. വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ അവരെ സംബന്ധിച്ച ഒരു വിവരവും പരസ്യപ്പെടുത്തരുത്. സ്ഥാപനങ്ങളുടെ പക്കലുള്ള വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർ കൈവശപ്പെടുത്തുകയോ എപ്പോഴെങ്കിലും മാറ്റംവരുത്തുകയോ ചെയ്യുന്നതും പുതിയ നിയമം കുറ്റകരമാക്കിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കേണ്ടത് ഇന്റർനെറ്റ് കഫേ ഉടമകളുടേയും വെബ്സൈറ്റുകളുടേയും ഉത്തരവാദിത്തവും കടമയുമാക്കിയിട്ടുണ്ട്.