- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ 3000 റിയാൽ വരെ പിഴ നൽക്കേണ്ടി വരും; പുകവലിക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പിലാക്കാൻ ശുപാർശ
ദോഹ: പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ 3000 റിയാൽ വരെ പിഴ ഈടാക്കാമെന്ന തരത്തിൽ നിയമനിർമ്മാണം നടത്താൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തു. പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനും തടയിടാൻ കർശന നടപടികൾ നടപ്പാക്കുന്ന തരത്തിലുള്ള നിയമത്തിന്റെ കരടുരേഖ അഡൈ്വസറി കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കാബിനറ്റിന്റെ പരിഗണനയ്ക്ക് കരടുരേഖ സമർപ്പിക്കും. പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനും ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്നതിനും ചവയ്ക്കുന്ന തരത്തിലുള്ള പുകയിലകളുടെ ഉപയോഗം തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതു മാത്രമല്ല, പുകവലിക്കുന്നതിന് മറ്റുള്ളവരെ അനുവദിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരേ പുകയില വസ്തുക്കൾ കണ്ടുകെട്ടുന്നതിനും അവ നശിപ്പിക്കുന്നതിനും മറ്റും കോടതിക്ക് ഉത്തരവിടാവുന്നതാണ്. ഉത്പന്നങ്ങളുടെ അളവ് എത്രത്തോളം എന്നുള്ളത് ഇതിന് ബാധകമല്ല. പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്
ദോഹ: പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ 3000 റിയാൽ വരെ പിഴ ഈടാക്കാമെന്ന തരത്തിൽ നിയമനിർമ്മാണം നടത്താൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തു. പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനും തടയിടാൻ കർശന നടപടികൾ നടപ്പാക്കുന്ന തരത്തിലുള്ള നിയമത്തിന്റെ കരടുരേഖ അഡൈ്വസറി കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കാബിനറ്റിന്റെ പരിഗണനയ്ക്ക് കരടുരേഖ സമർപ്പിക്കും.
പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനും ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്നതിനും ചവയ്ക്കുന്ന തരത്തിലുള്ള പുകയിലകളുടെ ഉപയോഗം തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതു മാത്രമല്ല, പുകവലിക്കുന്നതിന് മറ്റുള്ളവരെ അനുവദിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരേ പുകയില വസ്തുക്കൾ കണ്ടുകെട്ടുന്നതിനും അവ നശിപ്പിക്കുന്നതിനും മറ്റും കോടതിക്ക് ഉത്തരവിടാവുന്നതാണ്. ഉത്പന്നങ്ങളുടെ അളവ് എത്രത്തോളം എന്നുള്ളത് ഇതിന് ബാധകമല്ല.
പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്ന കടകൾ മൂന്നുമാസത്തിൽ കുറയാതെ പൂട്ടിയിടുന്നതിനും കോടതിക്ക് ഉത്തരവിടാം. പുകയില ഉത്പന്നങ്ങളിൽ നിന്നുള്ള കസ്റ്റംസ് ഫീസിന്റെ അഞ്ചു ശതമാനം ആരോഗ്യബോധവത്ക്കരണ പരിപാടികൾക്കായി ഉപയോഗിക്കുകയും ചെയ്യും. സിഗരറ്റ്, മറ്റു പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിൽ ഇതുസംബന്ധിച്ച് ഒരാഴ്ച മുമ്പു തന്നെ വിവരം നൽകിയിരിക്കണം. മിനിസ്ട്രിയുടെ നിർദേശങ്ങൾ അനുസരിച്ചാണോ പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് പരിശോധിക്കാനുള്ള സാഹചര്യം ഇതിലൂടെ ഒരുക്കുകയാണ് വേണ്ടത്.
മിനിസ്ട്രിയുടെ അനുമതിയില്ലാതെ ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. കൂടാതെ ഇറക്കുമതി ചെയ്യുന്ന സിഗരറ്റുകളിൽ അടങ്ങിയിരിക്കേണ്ട നിക്കോട്ടിന്റെ അളവും പബ്ലിക് ഹെൽത്ത് മിനിസ്റ്റർ നൽകും. എക്‌സ്പയറി ഡേറ്റ്, ഗ്രാഫിക് വാണിങ് തുടങ്ങിയവയും സിഗരറ്റ് പായ്ക്കറ്റിൽ ഉണ്ടായിരിക്കണം. 18 വയസിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും തടയും. സ്‌കൂൾ പരിസരത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതു നിരോധിക്കാനും നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.