- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൽക്കണിയിലും വീടിന്റെ പുറം ഭാഗങ്ങളിലും വസ്ത്രം ഉണങ്ങാനിട്ടാൽ പിഴ ഉറപ്പ്; കുവൈത്തിൽ പൊതുഭംഗി മോശമാക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിട്ട് മുനിസിപ്പാലിറ്റി
രാജ്യത്തിന്റെ പൊതുഭംഗിയും പ്രതിച്ഛായും മോശമാക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പുറത്ത് പരസ്യമായി വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമം മൂലം നിരോധിക്കുമെന്നും നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. രാജ്യം സന
രാജ്യത്തിന്റെ പൊതുഭംഗിയും പ്രതിച്ഛായും മോശമാക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പുറത്ത് പരസ്യമായി വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമം മൂലം നിരോധിക്കുമെന്നും നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
രാജ്യം സന്ദർശിക്കാനെത്തുന്ന വിദേശികൾക്ക് ഇത്തരം കാഴ്‌ച്ചകൾ കുവൈത്തിനെ കുറിച്ച തെറ്റായ സന്ദേശം നല്കുമെന്ന കണ്ടെത്തലാണ്
ഈ തിരുമാനത്തിന് പിന്നിൽ. സ്വകാര്യ പാർപ്പിട മേഖലകൾ, ബാച്ചിലർമാരുടെ താമസയിടങ്ങൾ ഉൾപ്പെടെ രാജ്യത്തെ 70 ശതമാനം പ്രദേശങ്ങളിലും ഇത്തരം പരസ്യമായ വസ്ത്രമുണക്കൽ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നിയമം ശക്തമാക്കാൻ തീരുമാനിച്ചത്.
വസ്ത്രങ്ങൾ ജനലുകളിലും മറ്റും ഉണക്കാനിടുന്നവർക്കുമേൽ പിഴ ഏർപ്പെടുത്താൻ മുനിസിപ്പൽ അധികൃതർക്ക് ഉപദേശം ലഭിച്ചതായി മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ കന്ദരി വെളിപ്പെടുത്തി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് പരിശോധക സംഘങ്ങളെ വിന്യസിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.