- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച്ചയ്ക്ക് മുമ്പ് വിരലടയാളം നല്കാത്ത വരിക്കാരുടെ സേവനം റദ്ദാക്കും; സൗദിയിൽ വിരലടയാളം നൽകാത്ത മൊബൈൽ നമ്പറുകൾ റദ്ദാക്കാൻ ടെലികോം അഥോറിറ്റി
റിയാദ്: സൗദിയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തേണ്ട അവസാന തിയ്യതി ഈമാസം 17 ആണെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫെർമേഷൻ ടെക്േനാളജി കമ്മീഷൻ അറിയിച്ചു. വിവിധ മൊബൈൽ കമ്പനികളിലെ വരിക്കാർ ഈമാസം 17ന് മുമ്പ് വിരലടയാളം രജിസ്റ്റർ ചെയ്യണം. എസ്.ടി.സി, മൊബൈലി, സൈൻ തുടങ്ങിയ എല്ലാ കമ്പനികളുടെ വരിക്കാർക്കും നിയമം ബാധകമാണ്. 17 ന്് മുമ്പ് വിരലടയാളം നൽകാത്ത വരിക്കാരുടെ സേവനം തൽക്കാലത്തേക്ക് റദ്ദ് ചെയ്ത് 15 ദിവസത്തെ സാവകാശം അനുവദിക്കും. ഇതിനുള്ളിൽ വിരലടയാളം നൽകാത്തവർക്ക് മൊബൈൽ നമ്പറും സേവനവും പൂർണമായും നഷ്ടമാവും. ടെലികോം അഥോറിറ്റിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ വിരലടയാളം എടുക്കുന്ന കേന്ദ്രങ്ങളിൽ അസാധാരണ തിരക്ക് അനുഭവപ്പെടുകയാണ്. എന്നാൽ 17ന് മുമ്പ് വിരലടയാളം നൽകണമെന്ന നിർദ്ദേശം പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമാണെന്ന് ടെലികോം അഥോറിറ്റി ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. വിരലടയാളം എല്ലാ വരിക്കാർക്കും നിർബന്ധമാണെങ്കിലും പ്രീപെയ്ഡ് വരിക്കാർക്കാണ് അന്തിമ തീയതി നിശ്ചയിച്ചതെന്നും അഥോറിറ്റി വിശദീകരിച്
റിയാദ്: സൗദിയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തേണ്ട അവസാന തിയ്യതി ഈമാസം 17 ആണെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫെർമേഷൻ ടെക്േനാളജി കമ്മീഷൻ അറിയിച്ചു. വിവിധ മൊബൈൽ കമ്പനികളിലെ വരിക്കാർ ഈമാസം 17ന് മുമ്പ് വിരലടയാളം രജിസ്റ്റർ ചെയ്യണം.
എസ്.ടി.സി, മൊബൈലി, സൈൻ തുടങ്ങിയ എല്ലാ കമ്പനികളുടെ വരിക്കാർക്കും നിയമം ബാധകമാണ്. 17 ന്് മുമ്പ് വിരലടയാളം നൽകാത്ത വരിക്കാരുടെ സേവനം തൽക്കാലത്തേക്ക് റദ്ദ് ചെയ്ത് 15 ദിവസത്തെ സാവകാശം അനുവദിക്കും. ഇതിനുള്ളിൽ വിരലടയാളം നൽകാത്തവർക്ക് മൊബൈൽ നമ്പറും സേവനവും പൂർണമായും നഷ്ടമാവും. ടെലികോം അഥോറിറ്റിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ വിരലടയാളം എടുക്കുന്ന കേന്ദ്രങ്ങളിൽ അസാധാരണ തിരക്ക് അനുഭവപ്പെടുകയാണ്.
എന്നാൽ 17ന് മുമ്പ് വിരലടയാളം നൽകണമെന്ന നിർദ്ദേശം പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമാണെന്ന് ടെലികോം അഥോറിറ്റി ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. വിരലടയാളം എല്ലാ വരിക്കാർക്കും നിർബന്ധമാണെങ്കിലും പ്രീപെയ്ഡ് വരിക്കാർക്കാണ് അന്തിമ തീയതി നിശ്ചയിച്ചതെന്നും
അഥോറിറ്റി വിശദീകരിച്ചു. എല്ലാ മൊബൈൽ വരിക്കാർക്കും ഘട്ടംഘട്ടമായി വിരലടയാളം നിർബന്ധമാക്കാനാണ് ഉദ്ദേശം. മെയ് മാസത്തോടെ എല്ലാ വരിക്കാർക്കും വിരലടയാളം നിർബന്ധമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യാജ മൊബൈൽ സിംകാർഡുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിനുമാണ് വിരലടയാളം നിർബന്ധമാക്കിയത്.