ജിദ്ദ: സൗദിയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തേണ്ട അവസാന തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെ രണ്ടാഴ്്ച്ചത്തേക്ക് കൂടി കാലവധി നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദിയിലെ 'അൽ വത്വൻ' പത്രം റിപ്പോർട്ട് ചെയ്തു.

സമയ പരിധി 2 ആഴ്ച കൂടെ നീട്ടുമെന്നാണു കരുതുന്നത്. രാജ്യത്തെ മുഴുവൻ
ടെലികോം സർവീസ് ഉപഭോക്താക്കളും ഈ മാസം 17 നു മുംബ് നിർബന്ധമായും ഫിംഗർ പ്രിന്റ് നൽകണമെന്ന് കർശനമായ നിർദ്ദേശമുണ്ടായിരുന്നു. ഏപ്രിൽ 17 നു മുംബ് ഫിംഗർ പ്രിന്റ്
നൽകാത്തവരുടെ കണക്ഷനുകൾ 2 ആഴ്ചത്തേക്ക് താത്ക്കാലികമായി മരവിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ഫിംഗർ പ്രിന്റ് നൽകാൻ ഉപഭോക്താക്കളുടെ വൻ തിരക്കാണു സേവന കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഫിംഗർ പ്രിന്റ് നൽകുന്നതിനുള്ള സേവന കേന്ദ്രങ്ങളിലെ വൻ തിരക്ക് ശ്രദ്ധയിൽ പെട്ടതു കൊണ്ടു അവസാന തീയതി നീട്ടാനുള്ള ചർച്ചകൾ അധികൃതർ നടത്തിയിട്ടുണ്ടെന്നും ഇതു പ്രകാരം ഈ മാസം അവസാനം വരെ കാലാവധി പുനഃക്രമീകരിക്കുമെന്നാണു കരുതുന്നതെന്നും 'അൽ വത്വൻ' റിപ്പോർട്ട് ചെയ്യുന്നു.