റിയാദ്: രാജ്യത്തെ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഹാജർ രേഖപ്പെടുത്തൽ വിരലടയാളത്തിയാക്കി മാറ്റുന്നു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഹാജർ നില രേഖപ്പെടുത്തുന്നതിനു വിരലടയാളം ഏർെപ്പടുത്താൻ സൗദി ആരോഗ്യ മന്ത്രാലയം ആണ് തീരുമാനിച്ചത്. ജോലി സ്ഥലങ്ങളിൽ ജീവനക്കാരെ ഉറപ്പു വരുത്തൽ, നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങി മികച്ച സേവനങ്ങളാണ് ഇതിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളിലും, ആശുപത്രികളിലും, ഡിസ്പൻസറികളും മറ്റുബന്ധപ്പെട്ട സ്ഥാപനങ്ങളിലും എല്ലാം ഇതോടെ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്തുന്നതിനു വിരലടയാളം വഴിയാകും.

രണ്ട്മാസത്തിനകം ഇത് നടപ്പിലാക്കണമെന്നറിയിച്ചു ആരോഗ്യ മന്ത്രാലയം അതാത് മേഖലകളിലുള്ള ആരോഗ്യ ഡയറക്ടർമാർക്കു സർക്കുലർ അയച്ചു. രാവിലെ ജോലിക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞു മടങ്ങുന്ന ഘട്ടത്തിലും വിരടയാളത്തിലൂടെ ഹാജർ രേഖപ്പെടുത്തിയിരിക്കണം.

ജോലി സ്ഥലങ്ങളിൽ ജീവനക്കാരുണ്ടാവുക എന്നുറപ്പ് വരുത്തൽ ജീവനക്കാരുടെ സാന്നിധ്യം വഴി നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ മികച്ച സേവനങ്ങളാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്