- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കെതിരെ വിരലുകളോ കൈകളോ ഉയർന്നാൽ അതുമുറിച്ചുമാറ്റും; ഭീഷണി മുഴക്കി ബിജപി എംപി നിത്യാനന്ദ് റായി; പ്രസംഗം വിവാദമായപ്പോൾ രാജ്യാഭിമാനവും സുരക്ഷയും ചോദ്യം ചെയ്യുന്നവർക്ക് എതിരെയാണ് സംസാരിച്ചതെന്ന് ന്യായീകരണം
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിരലുകളോ, കൈകളോ ഉയർന്നാൽ അത് തല്ലിയൊടിക്കുകയോ, മുറിച്ചുമാറ്റുകയോ ചെയ്യുമെന്ന് ബിജെപി എംപി നിത്യാനന്ദ് റായി. പട്‌നയിൽ വൈശ്യ,കാനു സമുദായക്കാരുടെ സമ്മേളനത്തിൽ സംസാരിക്കുകയയായിരുന്നു അദ്ദേഹം.ബിഹാർ ബിജെപി അധ്യക്ഷനും ഉജിയർപുർ എംപിയുമാണ് നിത്യാനന്ദ് റായി. സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. 'ദരിദ്ര കുടുംബത്തിൽ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയർന്നാൽ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാൽ മുറിച്ചു കളയണം.' നിത്യാനന്ദ് പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയെ വേദിയിലിരുത്തിയാണ് നിത്യാനന്ദ് പ്രസംഗിച്ചത്. പ്രസംഗം വിവാദമായതോടെ, ആക്രമണത്തിനുള്ള ആഹ്വാനമല്ല പ്രധാനമന്ത്രിയുടെ പ്രചോദനാത്മക ജീവിതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നിത്യാനന്ദ് പിന്നീട് വിശദീകരിച്ചു.
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിരലുകളോ, കൈകളോ ഉയർന്നാൽ അത് തല്ലിയൊടിക്കുകയോ, മുറിച്ചുമാറ്റുകയോ ചെയ്യുമെന്ന് ബിജെപി എംപി നിത്യാനന്ദ് റായി. പട്‌നയിൽ വൈശ്യ,കാനു സമുദായക്കാരുടെ സമ്മേളനത്തിൽ സംസാരിക്കുകയയായിരുന്നു അദ്ദേഹം.
ബിഹാർ ബിജെപി അധ്യക്ഷനും ഉജിയർപുർ എംപിയുമാണ് നിത്യാനന്ദ് റായി.
സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. 'ദരിദ്ര കുടുംബത്തിൽ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയർന്നാൽ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാൽ മുറിച്ചു കളയണം.' നിത്യാനന്ദ് പറഞ്ഞു.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയെ വേദിയിലിരുത്തിയാണ് നിത്യാനന്ദ് പ്രസംഗിച്ചത്. പ്രസംഗം വിവാദമായതോടെ, ആക്രമണത്തിനുള്ള ആഹ്വാനമല്ല പ്രധാനമന്ത്രിയുടെ പ്രചോദനാത്മക ജീവിതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നിത്യാനന്ദ് പിന്നീട് വിശദീകരിച്ചു.