- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്‌സോ നിയമം ലംഘിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി; ട്വിറ്ററിനെതിരേ കേസെടുത്ത് ഡൽഹി പൊലീസ്; കുട്ടികൾ ട്വിറ്റർ ഉപയോഗിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദ്ദേശം
ന്യൂഡൽഹി: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരേ ഡൽഹി പൊലീസ് കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്‌സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
തെറ്റായ വിവരങ്ങൾ നൽകിയതിന് ഐപിസി സെക്ഷൻ 199 പ്രകാരം ട്വിറ്ററിനെതിരെ കേസെടുക്കാൻ കമ്മിഷൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
കുട്ടികളുടെ അശ്ലീലവീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികൾ ട്വിറ്റർ ഉപയോഗിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Complaint filed against Twitter for providing misinformation & violating POCSO Act, FIR registered. We've written to Centre that children shouldn't be given access to Twitter till the platform isn't safe for them: Chairman, National Commission for Protection of Child Rights pic.twitter.com/SS0iZwQL25
- ANI (@ANI) May 31, 2021
ഐ.ടി മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്നാണ് ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിറ്റൽ മാധ്യമങ്ങൾക്കുവേണ്ടിയുള്ള പുതിയ വിവര സാങ്കേതികവിദ്യ(ഐടി) നിയമങ്ങൾ ട്വിറ്റർ തീർച്ചയായും പാലിക്കണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
പുതിയ നിയമങ്ങൾ ട്വിറ്റർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമിത് ആചാര്യ നൽകിയ അപേക്ഷ പരിഗണിച്ച്, നിലപാട് അറിയിക്കാൻ ട്വിറ്ററിനും കേന്ദ്രസർക്കാരിനും കോടതി നോട്ടിസ് നൽകിയിരുന്നു.
എന്നാൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും രാജ്യത്തുനിന്നുതന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നും ട്വിറ്റർ കോടതിക്ക് മുൻപാകെ അവകാശപ്പെട്ടു. എന്നാൽ ഈ വാദത്തെ കേന്ദ്രസർക്കാർ എതിർത്തിരുന്നു.